ദാദ്രിയിലെ ഹിന്ദുക്കള്‍ക്ക് തോക്കുകള്‍ വാഗ്ദാനം ചെയ്ത് ബിജെപി എം.പി യോഗി ആദിത്യനാഥ്

 


ദാദ്രി: (www.kvartha.com 07.10.2015) ബിജെപി എം.പി യോഗി ആദിത്യനാഥ് ദാദ്രിയിലെ ഹിന്ദുക്കള്‍ക്ക് തോക്കുകള്‍ വാഗ്ദാനം ചെയ്തു. മുഹമ്മദ് അഖ് ലാഖിന്റെ വധത്തെ തുടര്‍ന്ന് ഹിന്ദുക്കളെ വേട്ടയാടുന്നുവെന്ന് ആരോപിച്ചാണ് ആദിത്യനാഥിന്റെ സംഘടനയായ ഹിന്ദു യുവ വാഹിനി തോക്കുകള്‍ വാഗ്ദാനം ചെയ്തത്. ഹിന്ദുക്കള്‍ക്ക് എന്ത് സഹായവും നല്‍കുമെന്നാണ് സംഘടനയുടെ നിലപാട്.

ഇതിനിടെ നിരോധനാജ്ഞ നിലനില്‍ക്കുന്ന ദാദ്രിയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച യുവ വാഹിനി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു.

ഞങ്ങള്‍ അവിടെ പോകും, ഹിന്ദുക്കളെ കാണും. അധികൃതരുടെ പീഡനം മൂലം പൊറുതിമുട്ടിയ ഹിന്ദുക്കള്‍ക്ക് കഴിയുന്ന സഹായങ്ങള്‍ നല്‍കും. ശരീരം കൊണ്ടും മനസ് കൊണ്ടും ധനം കൊണ്ടും തോക്ക്‌കൊണ്ടും അവരെ സഹായിക്കും യുവ വാഹിനി നേതാവ് ജിതേന്ദ്ര ത്യാഗി പറഞ്ഞു.

അതേസമയം സെപ്റ്റംബര്‍ 28നുണ്ടായ അഖ് ലാഖ് വധം ദുഖകരമാണെന്നും സംഭവം സിബിഐ അന്വേഷിക്കണമെന്നും ത്യാഗി ആവശ്യപ്പെട്ടു.

മുസ്ലീങ്ങള്‍ക്ക് മാത്രം നഷ്ടപരിഹാരം നല്‍കുന്നതില്‍ ആശ്ചര്യം പ്രകടിപ്പിച്ച ത്യാഗി ആത്മഹത്യ ചെയ്ത ജെയ് പ്രകാശിന്റെ കുടുംബത്തിന് സാമ്പത്തീക സഹായം നല്‍കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.

ദാദ്രിയിലെ ഹിന്ദുക്കള്‍ക്ക് തോക്കുകള്‍ വാഗ്ദാനം ചെയ്ത് ബിജെപി എം.പി യോഗി ആദിത്യനാഥ്


SUMMARY: An outfit floated by BJP MP Yogi Adityanath today offered all possible help “including guns” to the Hindus of Bishada village, as it alleged that they were being hounded following the lynching of Mohammed Akhlaq.

Keywords: Dadri incident, Murder, Muhammed Aqlaq, BJP,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia