കാമുകിയോടൊപ്പം നഗരത്തിലെ ഫ് ളാറ്റില്‍ താമസിച്ചിരുന്ന ബി ജെ പി നേതാവിനെ കൈയോടെ പൊക്കി ഭാര്യ; യുവതികള്‍ തമ്മില്‍ പൊരിഞ്ഞ അടിപിടിയും വാക്കേറ്റവും; പിന്നീട് സംഭവിച്ചത്!

 


ലഖ്നൗ: (www.kvartha.com 25.02.2020) കാമുകിയോടൊപ്പം നഗരത്തിലെ ഫ് ളാറ്റില്‍ താമസിച്ചിരുന്ന ബിജെപി നേതാവിനെ കൈയോടെ പിടികൂടി ഭാര്യ. ബിജെപി കിസാന്‍ മോര്‍ച്ച ദേശീയ എക്സിക്യൂട്ടിവ് അംഗമായ ശ്രീകാന്ത് ത്യാഗിയെയും കാമുകിയായ മാണ്ഡവി സിങ്ങിനെയുമാണ് ഭാര്യ അനു ലഖ്നൗവിലെ ഫ്ളാറ്റില്‍നിന്നും പൊക്കിയത്.

പിന്നാലെ കാമുകിയും ഭാര്യയും തമ്മില്‍ ഫ് ളാറ്റിനുള്ളില്‍ പൊരിഞ്ഞ വാക്കേറ്റവും അടിപിടിയും നടന്നു. സംഭവത്തില്‍ മാണ്ഡവി സിങ്ങിനെതിരെ അനുവും അനുവിനെതിരെ മാണ്ഡവി സിങ്ങും പൊലീസില്‍ പരാതി നല്‍കി.

കാമുകിയോടൊപ്പം നഗരത്തിലെ ഫ് ളാറ്റില്‍ താമസിച്ചിരുന്ന ബി ജെ പി നേതാവിനെ കൈയോടെ പൊക്കി ഭാര്യ; യുവതികള്‍ തമ്മില്‍ പൊരിഞ്ഞ അടിപിടിയും വാക്കേറ്റവും; പിന്നീട് സംഭവിച്ചത്!

അതേസമയം താനൊരു സാമൂഹിക പ്രവര്‍ത്തകയാണെന്നും ഉന്നത ബന്ധങ്ങളുള്ള വ്യക്തിയാണെന്നുമാണ് മാണ്ഡവി സിങ് പൊലീസിനോട് പറഞ്ഞത്. മാത്രമല്ല, ഇക്കാര്യം പറഞ്ഞ് പൊലീസിനെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ശ്രീകാന്ത് ത്യാഗിയും മാണ്ഡവി സിങ്ങും തമ്മില്‍ നേരത്തെ അടുപ്പമുണ്ടായിരുന്നുവെന്നാണ് വിവരം. ഇരുവരും ലഖ്നൗ ഗോമതി നഗറിലെ ഗ്രീന്‍വുഡ്സ് അപ്പാര്‍ട്ട്മെന്റില്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട് എന്ന വിവരം അറിഞ്ഞാണ് അനു ലഖ്നൗവിലെ ഫ്ളാറ്റില്‍ നേരിട്ടെത്തിയത്. ഈ സമയം ഇരുവരും ഫ് ളാറ്റില്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന് ഫ്ളാറ്റില്‍വെച്ച് ബിജെപി നേതാവിന്റെ ഭാര്യ അനുവും കാമുകിയും തമ്മിലുണ്ടായ വാക്കേറ്റം അടിപിടിയില്‍ കലാശിച്ചിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനുപിന്നാലെ ഇരുവരും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

അതേസമയം, ശ്രീകാന്ത് ത്യാഗി സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അടിപിടിയില്‍ ബിജെപി നേതാവിന്റെ ഭാര്യയായ അനുവിന് സാരമായ പരിക്കേറ്റതായി ഇവരുടെ ഒമ്പതും ഏഴും വയസ്സുള്ള മക്കള്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Keywords:  BJP leader caught between 'lover' and 'social activist'; wife catches him red-handed, Flat, Politics, BJP, Wife, Attack, Police, Complaint, Threatened, Media, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia