ബിജെപി പഴയ ബിജെപിയല്ല; ബോറയ്ക്ക് ബോറടിച്ചു; മോഡിയ്ക്ക് 'അടി' കൊടുത്ത് പടിയിറക്കം

 



ഡല്‍ഹി: (www.kvartha.com 19/02/2015)   ജനാധിപത്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനാവാത്ത പാര്‍ടിയുടെ ഭാഗമാവാന്‍ താല്‍പര്യമില്ലെന്നറിയിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകനും ഐടി സെല്‍ സ്ഥാപകനുമായ പ്രദ്യുത് ബോറ പാര്‍ടി വിട്ടു. ബിജെപിക്കുവേണ്ടി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ദേശീയ കൗണ്‍സില്‍ അംഗവുമായ ഈ യുവനേതാവിന്റെ പടിയിറക്കം പാര്‍ടിയെയും നേതാക്കളെയും ഒരുപോലെ വെട്ടിലാക്കി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം തുടങ്ങിയ ഐ ടി സെല്‍ പ്രദ്യുത് ബോറയ്ക്ക് നല്ല പ്രശംസയാണ് നേടിക്കൊടുത്തത്. ബിജെപി പഴയ ബിജെപിയല്ല, പാര്‍ടിയില്‍ ജനാധിപത്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു, ജയിക്കാന്‍ വേണ്ടി എന്തും ചെയ്യുന്ന നിലയിലേക്ക് പാര്‍ട്ടി തരം താണിരിക്കുന്നു, ആദര്‍ശങ്ങള്‍ മറന്ന ഒരു പാര്‍ട്ടിയാണ് ഇന്ന് ബിജെപി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ആസാമില്‍ നിന്നുള്ള ഈ യുവനേതാവ് രാജിസന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.

ബി ജെ പി ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കാണ് ബോറ തന്റെ രാജിക്കത്ത് അയച്ചത്. പാര്‍ട്ടി പ്രാഥമികാംഗത്വവും ബോറ രാജിവെച്ചു.

2004 ല്‍ ഞാന്‍ പാര്‍ട്ടിയില്‍ ചേരുന്ന സമയത്തെ ആദര്‍ശനങ്ങളോ പ്രവര്‍ത്തനങ്ങളോ ഇന്ന് ബിജെപിയില്‍ നിലനില്‍ക്കുന്നില്ലെന്നും ബോറ കുറ്റപ്പെടുത്തി. ഇന്നത്തെ രീതി പാര്‍ട്ടിക്കഭികാമ്യമല്ലെന്നും പാര്‍ട്ടിയിലുള്ള തന്റെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണെന്നും ബോറ പറഞ്ഞു.

ബിജെപി പഴയ ബിജെപിയല്ല; ബോറയ്ക്ക് ബോറടിച്ചു; മോഡിയ്ക്ക് 'അടി' കൊടുത്ത് പടിയിറക്കം
മാറ്റത്തിന്റെ മറ്റൊരു രാഷ്ട്രിയമാണ് ഇന്ത്യക്കാര്‍ക്ക് ഇന്നാവശ്യം. അത്തരം മാറ്റങ്ങള്‍ക്കായി ബിജെപിക്ക് ശ്രമിക്കാം. അതല്ലെങ്കില്‍ ആളുകള്‍ അവരുടെ പാട്ടിന് പോകും. ബോറ ഓര്‍മ്മപ്പെടുത്തി.കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ആസം ഗണ പരിഷത് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നും തനിക്ക് ക്ഷണം വന്നിട്ടുണ്ട്. എന്നാല്‍ വേറെ പാര്‍ട്ടിയില്‍ ചേരുന്ന കാര്യം പരിഗണനയിലില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പ്രസിഡണ്ട് അമിത് ഷായുടെയും നിലപാടുകളെ നിശിതമായി ചോദ്യം ചെയ്തുകൊണ്ടാണ് ബോറ രാജിവെക്കുന്നത്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതി പ്രധാനമന്ത്രി താറുമാറാക്കിയതായി അഭിപ്രായപ്പെട്ട ബോറ പാര്‍ട്ടിയംഗങ്ങളോട് ചോദിക്കാതെ പ്രധാന തീരുമാനങ്ങളെല്ലാം ഒറ്റയ്ക്ക് എടുക്കുന്ന അമിത് ഷായെയും വിമര്‍ശിച്ചു

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
പുള്‍ക്കൂര്‍ മഹാദേവ ക്ഷേത്രം ബ്രഹ്മകലശോത്സവം 22 മുതല്‍
Keywords:  BJP, New Delhi, Lok Sabha, Election, Resigned, Congress, Narendra Modi, President, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia