ന്യൂഡൽഹി: അച്ചടക്കലംഘനത്തെതുടർന്ന് ബിജെപിയിൽ നിന്നും പുറത്താക്കിയ രാജ്യസഭാംഗം രാംജത് മലാനിക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകി. പാർട്ടിയിൽ വളർന്നുവരുന്ന വിമത നീക്കത്തെ സംബന്ധിച്ച് പാർലമെന്ററി ബോർഡ് നടത്തിയ യോഗത്തിലാണ് രാംജത് മലാനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനമായത്. നിതിൻ ഗഡ്കരി പാർട്ടി പ്രസിഡന്റായി തുടരുന്നതിൽ പരസ്യമായി രംഗത്തുവരികയും സിബിഐ മേധാവി നിയമനത്തിൽ ബിജെപി കൈകൊണ്ട നിലപാടിനെ ശക്തമായി വിമർശിക്കുകയും ചെയ്തതിനെത്തുടർന്നാണ് രാംജത് മലാനിയെ പാർട്ടി സസ്പെൻഡ് ചെയ്തത്.
ബിജെപി നേതാവ് ആനന്ദ് കുമാർ ആണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്. രാംജത് മലാനിയുടെ പാർട്ടിക്കെതിരായ പ്രവർത്തനങ്ങളാണ് ഇത്തരമൊരു നടപടിയെടുക്കാൻ ബിജെപി നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുൻ ധനകാര്യ മന്ത്രി യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ എന്നിവർക്കെതിരെയുള്ള അച്ചടക്കനടപടിയെക്കുറിച്ച് പാർലമെന്ററി ബോർഡ് തീരുമാനത്തിലെത്തിയില്ല. നിതിൻ ഗഡ്കരിക്കെതിരെ പരസ്യ വിമർശനം നടത്തിയ ഇരുവർക്കുമെതിരെ പുറത്താക്കൽ നടപടിയുണ്ടാകുമെന്ന് അഭ്യൂഹമുയർന്നിരുന്നു.
SUMMERY: New Delhi: A day after it suspended Rajya Sabha member Ram Jethmalani for indiscipline, the BJP has now issued a showcause notice to the senior leader. The decision comes after a meeting of the BJP's parliamentary board today to discuss the growing rebellion in the party. The action against Mr Jethmalani follows his vocal dissent, first on Nitin Gadkari continuing as party president and now on the issue of the appointment of the new CBI chief.
Keywords: National, BJP, Disciplinary action, Show cause notice, Ramjeth Malani, Rajya Sabha, Nithin Gadkari, Yashwant Sinha, Shathrughan Sinha,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.