ബംഗാള്‍ സ്‌കൂള്‍ യൂനിഫോമില്‍ മുഖ്യമന്ത്രി വരച്ച 'ബിശ്വ ബംഗ്ലാ' ലോഗോ; വിവാദമായപ്പോള്‍ സര്‍കാരിന്റെ ലോഗോ ആണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റേതല്ലെന്നും വ്യക്തമാക്കി മമത

 


കൊല്‍കത: (www.kvartha.com 27.03.2022) എല്ലാ സര്‍കാര്‍ സ്‌കൂളുകളിലെയും പുതിയ യൂനിഫോമില്‍ ഉള്‍പെടുത്തിയിരിക്കുന്ന ലോഗോ പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റിന്റേതാണെന്നും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റേതല്ലെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ബുധനാഴ്ച വ്യക്തമാക്കി. വസ്ത്രം നല്‍കിയത് സംസ്ഥാന സര്‍കാരാണെന്ന് ബിശ്വ ബംഗ്ലാ ലോഗോ തെളിയിക്കുമെന്നും അവര്‍ പറഞ്ഞു.

പശ്ചിമ ബംഗാളിലെ എല്ലാ സര്‍കാര്‍, എയ്ഡഡ് സ്‌കൂളുകളിലും നീലയും വെള്ളയും നിറത്തിലുള്ള ഒരു പൊതു യൂനിഫോം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ തീരുമാനിച്ചു. കൂടാതെ വസ്ത്രത്തില്‍ സംസ്ഥാന സര്‍കാരിന്റെ 'ബിശ്വ ബംഗ്ലാ' ലോഗോയും ഉണ്ടായിരിക്കും, ഇത് വിവാദത്തിന് ഇടയാക്കി. നിലവില്‍, ഓരോ സ്‌കൂളിനും അവരുടേതായ യൂനിഫോം ഉണ്ട്.

ബംഗാള്‍ സ്‌കൂള്‍ യൂനിഫോമില്‍ മുഖ്യമന്ത്രി വരച്ച 'ബിശ്വ ബംഗ്ലാ' ലോഗോ; വിവാദമായപ്പോള്‍ സര്‍കാരിന്റെ ലോഗോ ആണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റേതല്ലെന്നും വ്യക്തമാക്കി മമത

'പുതിയ യൂനിഫോം സ്വകാര്യ സ്‌കൂളുകള്‍ക്കുള്ളതല്ല, സംസ്ഥാന സര്‍കാര്‍ സ്‌കൂളുള്‍ക്കുള്ളതാണ്. ഞങ്ങള്‍ വസ്ത്രം സൗജന്യമായി നല്‍കുന്നു. യൂനിഫോം നല്‍കിയെന്ന് ലോഗോ തെളിയിക്കും'- ഈ വിഷയത്തില്‍ ആദ്യമായി സംസാരിച്ച് മമത ബാനര്‍ജി പറഞ്ഞു. ഡെല്‍ഹിയിലായിരുന്നെങ്കില്‍ യൂനിഫോമില്‍ അവരുടെ ഫോടോകള്‍ ഉപയോഗിക്കുമായിരുന്നെന്നും കൂടുതല്‍ വിശദീകരിക്കാതെ മുഖ്യമന്ത്രി പരിഹസിച്ചു.

ബിശ്വ ബംഗ്ലാ ലോഗോ ഉണ്ടായിരിക്കുമെങ്കിലും, സര്‍കാര്‍ സ്‌കൂളുകള്‍ക്ക് അവരുടെ സ്വന്തം ബാഡ്ജുകള്‍ ഉപയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ടാകുമെന്നും മുഖ്യമന്ത്രി പരിപാടിയില്‍ പറഞ്ഞു. 'ഇത് സര്‍കാരിന്റെ ബ്രാന്‍ഡാണ്. ആരോ കോടതിയില്‍ പോയി ഇത് ടിഎംസിയുടെ ലോഗോ ആണെന്ന് പറഞ്ഞു. കോടതി വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല,' മുഖ്യമന്ത്രി പറഞ്ഞു.

ശരിയായ നിയമനടപടികള്‍ പാലിച്ചാണ് താന്‍ ലോഗോ വരച്ച് സംസ്ഥാന സര്‍കാരിന് നല്‍കിയതെന്ന് ബാനര്‍ജി പറഞ്ഞു. സംസ്ഥാന സര്‍കാരിന്റെ ഭൂരിഭാഗം ലോഗോകളും താനുണ്ടാക്കിയതാണെന്നും അതിനായി പണമൊന്നും വാങ്ങിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ പുതിയ യൂനിഫോം ധരിക്കണമെന്ന് കാണിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഞായറാഴ്ച സര്‍കുലര്‍ പുറത്തിറക്കിയിരുന്നു.

Keywords:  Kolkata, News, National, Chief Minister, Mamata Banerjee, School, School uniform, 'Biswa Bangla' logo to appear on Bengal school uniform belongs to government, not Trinamool: Mamata.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia