പുന പരീക്ഷയില്‍ റൂബി റായ് തോറ്റു; ബീഹാറില്‍ ഒന്നാം റാങ്കുകാരി അറസ്റ്റില്‍

 


ഹാജിപുര്‍(ബീഹാര്‍): (www.kvartha.com 26.06.2016) ബീഹാറില്‍ പ്ലസ് ടു പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ റൂബി റായിയെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തു. പുന പരീക്ഷയില്‍ റൂബി റായ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്.

ബീഹാര്‍ സ്‌കൂള്‍ എക്‌സാമിനേഷന്‍ ബോര്‍ഡിലെ വിദഗ്ദ്ധരടങ്ങിയ സംഘമാണ് പുനപരീക്ഷ നടത്തിയത്. പ്ലസ് ടു പരീക്ഷയില്‍ 500ല്‍ 444 മാര്‍ക്കായിരുന്നു റൂബി റായ് സ്വന്തമാക്കിയത്. ഇതോടെ ദേശീയ ചാനലായ ആജ് തക് ഒന്നാം റാങ്കുകാരിയെ ഇന്റര്‍വ്യൂ ചെയ്യാനെത്തി. ചില ചോദ്യങ്ങള്‍ക്ക് റൂബി റായ് മണ്ടന്‍ മറുപടികള്‍ നല്‍കിയതോടെയാണ് ഒന്നാം റാങ്കുകാരിയുടെ വിവരം പുറം ലോകമറിഞ്ഞത്. തുടര്‍ന്ന് പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് ആരോപണമുയരുകയും ഇത് കണ്ടെത്തുകയുമായിരുന്നു.

സയന്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ സുരഭ് ശ്രേഷ്ഠ 500ല്‍ 485 മാര്‍ക്കായിരുന്നു നേടിയത്. എന്നാല്‍ പുന പരീക്ഷയില്‍ സൗരഭും പരാജയപ്പെട്ടിരുന്നു.
പുന പരീക്ഷയില്‍ റൂബി റായ് തോറ്റു; ബീഹാറില്‍ ഒന്നാം റാങ്കുകാരി അറസ്റ്റില്‍

SUMMARY: Hajipur district topper Ruby Rai, who was accused of cheating in class 12 exams, was arrested by the Special Task Force today.

Keywords: Hajipur district, Topper, Ruby Rai, Accused, Cheating, Class 12 exams, Arrested, Special Task Force
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia