Shot Dead | 'അനധികൃതമായി കന്നുകാലികളെ കടത്താന്‍ ശ്രമിച്ച സംഘത്തിന്റെ വെടിയേറ്റു'; പൊലീസുകാരന് ദാരുണാന്ത്യം
Aug 15, 2023, 18:29 IST
പട്‌ന: (www.kvartha.com) ബിഹാറിലെ സമസ്തിപൂരില്‍ പൊലീസുകാരന്‍ വെടിയേറ്റ് മരിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ നന്ദകിഷോര്‍ യാദവ് ആണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
പൊലീസ് പറയുന്നത്: മോഹന്‍പൂര്‍ പൊലീസ് ഔട് പോസ്റ്റ് പരിധിയിലൂടെ കന്നുകാലികളെ കയറ്റി അനധികൃതമായി വാഹനം എത്തുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്ന് നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കായി സ്ഥലത്തെത്തിയിരുന്നു. പിന്നാലെ ട്രകിലുണ്ടായിരുന്ന മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവരുടെ കൂട്ടാളികള്‍ സ്ഥലത്തെത്തുകയും യാദവിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
യാദവിന്റെ ഇടതുകണ്ണിന് സമീപമാണ് വെടിയേറ്റത്. പൊലീസുദ്യോഗസ്ഥന് നേരെ വെടിവെച്ചവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കും. കന്നുകാലികളെ കടത്താന്‍ ശ്രമിച്ച മൂന്ന് പേരും നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
Keywords: Patna, News, National, Policeman, Shot dead, Bihar: Policeman died in shot dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.