Controversy | 'ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടന്നുപോകാന്‍ ആംബുലന്‍സ് തടഞ്ഞ് നിര്‍ത്തി പൊലീസ്'
Aug 22, 2023, 17:56 IST
പട്‌ന: (www.kvartha.com) ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹം കടന്നുപോകാന്‍ പൊലീസ് ആംബുലന്‍സ് തടഞ്ഞ് നിര്‍ത്തിയതായി ആരോപണം. പട്‌നയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടിയിരുന്ന രോഗിയെയാണ് പൊലീസ് റോഡില്‍ തടഞ്ഞുനിര്‍ത്തിയതെന്നാണ് ആരോപണം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു ഉയര്‍ന്നിരുന്നത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്ന ആംബുലന്‍സിയില്‍ രോഗി കിടക്കുന്നതും സമീപത്തായി ബന്ധു കരയുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കഴിഞ്ഞ ദിവസം കാലിത്തീറ്റ കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന് കുടചൂടി പിടിച്ചുനില്‍ക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ദൃശ്യങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത് ബിഹാറില്‍ നിലനില്‍ക്കുന്ന വിവിഐപി സമ്പ്രദായമാണെന്ന വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ വഴിയില്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്ന ആംബുലന്‍സിയില്‍ രോഗി കിടക്കുന്നതും സമീപത്തായി ബന്ധു കരയുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
Keywords: Bihar: Police stops ambulance carrying patient for CM Nitish's convoy, Patna, News, Controversy, Ambulance, Patient, CM Nitish's Convoy, Politics, Social Media, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.