NEET Exams | 'വാടക വീട്ടില്‍ നിന്നും ഇഒയു കണ്ടെടുത്ത ചോദ്യ പേപര്‍ പകര്‍പ്പിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളിലുള്ള 68 ചോദ്യങ്ങളും നീറ്റ് യുജി പരീക്ഷയുടേത് തന്നെ'; ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും
 

 
NEET Exams Row: Bihar Police Found 68 Questions In Burnt Scraps That Matched Original Exam Paper, New Delhi, News, NEET Exams Row, Police, Questions, CBI, Investigation, National News


ചോദ്യപേപര്‍ ചോര്‍ചയില്‍ പങ്കാളിയായ ഒരു അധ്യാപകനെ സിബിഐ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്

എന്‍ടിഎയിലെ ചില ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് സിബിഐ ചോദ്യം ചെയ്യലിന് നോടിസ് നല്‍കും 

ന്യൂഡെല്‍ഹി: (KVARTHA) ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യ യൂനിറ്റ് (ഇഒയു) അറസ്റ്റിലായ ഉദ്യോഗാര്‍ഥികള്‍ താമസിച്ചിരുന്ന പാട് ന രാമകൃഷ്ണ നഗറിലെ വീട്ടില്‍നിന്ന് കണ്ടെടുത്ത ചോദ്യ പേപര്‍ പകര്‍പിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളിലുള്ള 68 ചോദ്യങ്ങളും നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപറിലേത് തന്നെയെന്ന് കണ്ടെത്തല്‍.

ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ച ഇഒയു റിപോര്‍ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.   കത്തിച്ച ചോദ്യ പേപറിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഒരു സ്‌കൂളിന്റെ പരീക്ഷാകേന്ദ്ര കോഡും കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലെ ഒയാസിസ് സ്‌കൂളിലേക്കുള്ള ചോദ്യപേപറുകളായിരുന്നു ഇത്. കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ബിഹാര്‍ പൊലീസാണ് സിബിഐയ്ക്ക് നിര്‍ണായക വിവരം കൈമാറിയത്. 


അതിനിടെ, നീറ്റ് ക്രമക്കേടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. കുറ്റാരോപിതര്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരുടെ ആരോപണം. ഡെല്‍ഹി സിബിഐ യൂനിറ്റിലെ ഉദ്യോഗസ്ഥരെ നാലു സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരാതിയിലാണ് സിബിഐ കേസെടുത്തത്. ചോദ്യപേപര്‍ ചോര്‍ചയില്‍ പങ്കാളിയായ ഒരു അധ്യാപകനെ സിബിഐ കസ്റ്റഡിയിലെടുത്തതായും വിവരമുണ്ട്. 


എന്‍ടിഎയിലെ ചില ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്ക് സിബിഐ ചോദ്യം ചെയ്യലിന് നോടിസ് നല്‍കും. 
ചോദ്യപേപര്‍ ചോര്‍ത്തിയതിന് പിന്നില്‍ ലക്ഷങ്ങളുടെ കള്ളപ്പണം കൈമറിഞ്ഞെന്ന സൂചനയെ തുടര്‍ന്ന് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.

മേയ് അഞ്ചിന് നടത്തിയ നീറ്റ് യുജിയില്‍ ക്രമക്കേടുകള്‍, വഞ്ചന, ആള്‍മാറാട്ടം, ദുരുപയോഗം എന്നിവ റിപോര്‍ട് ചെയ്തതായി വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. സുപ്രീംകോടതി കേന്ദ്രസര്‍കാരിനും നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും (എന്‍ടിഎ) നോടീസ് അയച്ചിരുന്നു. ജൂലായ് എട്ടിനാണ് ഹര്‍ജി പരിഗണിക്കുന്നത്.


പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച ഡെല്‍ഹിയില്‍ ചേരും. ഐ എസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണനാണ് സമിതി ചെയര്‍മാന്‍. സുബോധ് കുമാറിന് പകരം എന്‍ടിഎ ഡെപ്യൂടി ജെനറലായി വിരമിച്ച ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രദീപ് സിങ് കരോള്‍ തിങ്കളാഴ്ച ചുമതലയേല്‍ക്കും. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തില്‍ വലിയ തോതിലുള്ള പ്രക്ഷോഭത്തിനാണ് പ്രതിപക്ഷ കക്ഷികള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia