Wild Elephant | കൊമ്പുകള്‍ വെട്ടിമാറ്റിയ നിലയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തിയതായി വനംവകുപ്പ്
Apr 17, 2023, 12:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പട്‌ന: (www.kvartha.com) കൊമ്പുകള്‍ വെട്ടിമാറ്റിയ നിലയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്‍ഡോ-നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ബീഹാര്‍ കിഷന്‍ഗഞ്ചിലെ ദിഗല്‍ബാങ്കിന് കീഴിലുള്ള ധന്യോല ഗ്രാമത്തിലാണ് സംഭവം.
നാട്ടുകാരാണ് ഞായറാഴ്ച ആനയുടെ ജഡം കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ആനയുടെ ജഡത്തിന് ചുറ്റും ആറ് ആനകള്‍ കറങ്ങി നടക്കുന്നതിനാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രാദേശിക പൊലീസും ഞായറാഴ്ച മുതല്‍ സ്ഥലത്ത് കാംപ് ചെയ്യുന്നുണ്ട്.
പ്രഥമദൃഷ്ട്യാ സ്വാഭാവിക മരണമാണെന്ന് തോന്നുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തിനല്‍ കൃത്യമായ മരണകാരണം വ്യക്തമാകുമെന്നും ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉമ ബാത് ദുബെ പറഞ്ഞു. ചോളത്തിന്റെ വിളവെടുപ്പ് സമയത്താണ് ആനകള്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി കടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Keywords: Bihar, News, National, Elephant, Police, Crime, Wild Elephant, Trimmed, Found, Forest department, Bihar: Carcass of wild elephant with tusk trimmed found.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

