Contestant Arrested | പുലിനഖത്തിന്റെ മാലയുമായി റിയാലിറ്റി ഷോയില്‍ പങ്കെടുത്ത മത്സരാര്‍ഥി അറസ്റ്റില്‍; നടപടി വന്യജീവി സംരക്ഷണ നിയമപ്രകാരം
Oct 23, 2023, 16:29 IST
ബെംഗ്‌ളൂറു: (KVARTHA) പുലിനഖം ഉപയോഗിച്ച് ഉണ്ടാക്കിയ മാല ധരിച്ച് റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ട മത്സരാര്‍ഥി അറസ്റ്റില്‍. കന്നട ബിഗ്‌ബോസിന്റെ 10-ാം സീസണ്‍ മത്സരാര്‍ഥി വര്‍ത്തൂര്‍ സന്തോഷ് ആണ് അറസ്റ്റിലായത്. ബിഗ് ബോസ് വേദിയില്‍ നിന്നാണ് മത്സരാര്‍ഥിയെ വനം വകുപ്പ് പിടികൂടിയത്. ഇയാള്‍ ധരിച്ചിരുന്നത് യഥാര്‍ഥ പുലിനഖംകൊണ്ട് ലോകറ്റാക്കിയ മാലയാണെന്ന് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ തെളിഞ്ഞതായി അധികൃതര്‍ അറിയിച്ചു.
ബിഗ്‌ബോസ് ഷോയ്ക്കിടെയാണ് ഇയാളുടെ കഴുത്തില്‍ പുലിനഖം ലോകറ്റാക്കിയ മാല പ്രേക്ഷകരുടെ ശ്രദ്ധയില്‍പെട്ടത്. ഇതോടെ പരിപാടിയുടെ പ്രേക്ഷകരില്‍ ചിലരാണ് ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പിന് പരാതി നല്‍കിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മത്സരവേദിയിലെത്തി മാല നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ റിയാലിറ്റി ഷോ അധികൃതരെ വിവരം അറിയിച്ച ശേഷമായിരുന്നു അറസ്റ്റ്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വന്യജീവി സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.