സംവരണത്തിനെതിരായ സുപ്രീംകോടതി വിധി; ഫെബ്രുവരി 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് ഭീംആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്

 


ന്യൂഡെല്‍ഹി: (www.kvartha.com 13.02.2020) സംവരണത്തിനെതിരായ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് ഭീംആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് . സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന സുപ്രീംകോടതി വിധി പുറത്ത് വന്നതിന് പിന്നാലെയാണ് ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ ആദ്യമായി രാജ്യം മുഴുവന്‍ പ്രതിഷേധ ബന്ദ് സംഘടിപ്പിക്കുന്നത്.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട എല്ലാ എം എല്‍ എമാരും എം പിമാരും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി പുതിയ വിധിക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.

സംവരണത്തിനെതിരായ സുപ്രീംകോടതി വിധി; ഫെബ്രുവരി 23ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് ഭീംആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദ്

സുപ്രീംകോടതി വിധിക്കെതിരെ വരുന്ന ഫെബ്രുവരി 16ന് ഡെല്‍ഹി മാന്‍ഡി ഹൗസില്‍ നിന്നും പാര്‍ലമെന്റിലേക്ക് ഭീം ആര്‍മിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചു. അതേസമയം സുപ്രീം കോടതി വിധിയില്‍ ഭീം ആര്‍മി റിവ്യൂ പെറ്റീഷന്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

Keywords:  Bhim Army chief Chandrashekhar Azad calls for Bharat Bandh on Feb 23, New Delhi, News, Politics, Bharath bandh, Declaration, Protest, Supreme Court of India, Parliament, March, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia