ഭാരത് ബന്ദ്: ഉത്തരേന്ത്യയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

 


ഭാരത് ബന്ദ്: ഉത്തരേന്ത്യയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഉത്തരേന്ത്യയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തി.

ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരും, മഹാരാഷ്ട്രയില്‍ ബിജെപി പ്രവര്‍ത്തകരും ട്രെയിന്‍ തടയുന്നു. മംഗലാപുരത്ത് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പേറേഷന്‍ ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. ബന്ദിന് ഭരണമുന്നണിയിലെ ഡിഎംകെ പിന്തുണ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സിന് തിരിച്ചടിയായി. രണ്ട് പ്രക്ഷോഭങ്ങളില്‍ നിന്നും കേരളത്തെ ഒഴിവാക്കി.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമാണ്. ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പ്രവര്‍ത്തകര്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തി. ശിവസേന ബന്ദില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഗണേശോത്സവം പ്രമാണിച്ചാണ് വിട്ടുനില്‍ക്കുന്നതെന്നാണ് വിശദീകരണം.

Keywords: National, Bharath Bandh, BJP, UPA, DMK, Trinamul Congress, Diesel price hike, Protest, Train
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia