Bharat Jodo Yatra | രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ നടൻ കമൽഹാസനും; ഡിസംബർ 24ന് ഡെൽഹിയിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും
Dec 18, 2022, 17:07 IST
ന്യൂഡെൽഹി: (www.kvartha.com) ഭാരത് ജോഡോ യാത്രയിൽ മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കൊപ്പം നടൻ കമൽഹാസനും പങ്കുചേരും. കമൽ ഹാസൻ ഡിസംബർ 24ന് ഡെൽഹിയിൽ യാത്രയിൽ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യം അറിയിച്ചു. താരത്തെ യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ക്ഷണിച്ചിരുന്നു.
ഭാരത് ജോഡോ യാത്ര ഡിസംബർ 24 ന് ഡെൽഹിയിൽ പ്രവേശിക്കും. എട്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലേക്ക് നീങ്ങും. തുടർന്ന് പഞ്ചാബിൽ നിന്ന് ജമ്മു കശ്മീരിലേക്ക് കടക്കും. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര തമിഴ്‌നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വെള്ളിയാഴ്ച 100 ദിവസം പൂർത്തിയാക്കിയിരുന്നു.
ബുധനാഴ്ച, മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ രാജസ്ഥാനിലെ സവായ് മധോപൂരിൽ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കെടുത്തിരുന്നു. നേരത്തെ മധ്യപ്രദേശിൽ നടി സ്വര ഭാസ്‌കറും ഒളിമ്പിക്‌സ് മെഡൽ ജേതാവും ബോക്‌സറും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിംഗും യാത്രയിൽ ഭാഗമായിരുന്നു.

Keywords: Actor Kamal Haasan To Join Rahul Gandhi-Led Yatra Next Week In Delhi, National,News,Top-Headlines,Latest-News,New Delhi,Actor,Kamal Hassan,Rahul Gandhi,Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.