MEA Issues Advisory | സൂക്ഷിക്കുക! ഈ ഐടി ജോലി വാഗ്ദാനം ലഭിച്ചാൽ ജാഗ്രത പാലിക്കുക, അത് തട്ടിപ്പാണ്; മുന്നറിയിപ്പുമായി കേന്ദ്ര സർകാർ
Sep 24, 2022, 14:12 IST
ന്യൂഡെൽഹി: (www.kvartha.com) ഐടി വൈദഗ്ധ്യമുള്ള യുവാക്കളെ ലക്ഷ്യമിട്ടുള്ള വ്യാജ തൊഴിൽ റാകറ്റുമായി ബന്ധപ്പെട്ട് കേന്ദ്ര സർകാർ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നൂറിലധികം ഇൻഡ്യൻ പൗരൻമാർ മ്യാൻമറിൽ കബളിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ഈ ഉപദേശം നൽകിയിരിക്കുന്നത്. മികച്ച ഐടി ജോലികൾ ലഭിക്കുമെന്ന് പറഞ്ഞാണ് ഇവരെ മ്യാൻമറിന്റെ വിദൂര ഭാഗത്തേക്ക് കൊണ്ടുപോയത്. അതേസമയം, മേഖലയിൽ കുടുങ്ങിക്കിടക്കുന്ന 60 പേരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
യുവാക്കൾക്ക് മുന്നറിയിപ്പ്
തായ്‌ലൻഡിലെ ‘ഡിജിറ്റൽ സെയിൽസ് ആൻഡ് മാർകറ്റിംഗ് എക്‌സിക്യൂടീവ്’ തസ്തികകളിലേക്ക് ഇൻഡ്യൻ യുവാക്കളെ വശീകരിക്കാൻ ലാഭകരമായ ജോലി വാഗ്ദാനം ചെയ്യുന്ന വ്യാജ ജോബ് റാകറ്റുകളുടെ സംഭവങ്ങൾ തായ്‌ലൻഡിലെയും മ്യാൻമറിലെയും ദൗത്യസംഘങ്ങൾ കണ്ടെത്തിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. കോൾ സെന്റർ തട്ടിപ്പുകളിലും ക്രിപ്‌റ്റോ കറൻസി തട്ടിപ്പിലും ഉൾപെട്ട സംശയാസ്‌പദമായ ഐടി സ്ഥാപനങ്ങളാണ് ഈ റാകറ്റുകൾ പ്രവർത്തിപ്പിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. തായ്‌ലൻഡിലെ ലാഭകരമായ ഡാറ്റാ എൻട്രി ജോലികൾ എന്ന പേരിൽ സാമൂഹ്യ മാധ്യമ പരസ്യങ്ങളിലൂടെയും ദുബൈയിലെയും ഇൻഡ്യയിലെയും ഏജന്റുമാർ വഴിയും യുവാക്കളെ കബളിപ്പിക്കുന്നതായി മുന്നറിയിപ്പിൽ പറയുന്നു.
ഇരകളെ അതിർത്തി കടന്ന് നിയമവിരുദ്ധമായി മ്യാൻമറിലേക്ക് കൊണ്ടുപോകുകയും കഠിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ ബന്ദിയാക്കുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ മറ്റ് സ്രോതസുകളിലൂടെയോ നൽകുന്ന ഇത്തരം വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വീഴരുതെന്നും തൊഴിൽ ആവശ്യത്തിനായി ടൂറിസ്റ്റ്/വിസിറ്റ് വിസയിൽ യാത്ര ചെയ്യുന്നതിനുമുമ്പ് വിദേശ തൊഴിലുടമകളെ അതത് മിഷനുകൾ വഴി പരിശോധിക്കാനും മന്ത്രാലയം നിർദേശിച്ചു.

Keywords: Beware! MEA Issues Advisory Against Fake International Job Rackets Targeting IT-Skilled Youth, Newdelhi,News,Top-Headlines,Job,National,international,Job,Alerts,Social Media, Central government.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.