യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ നീന്തല്‍ താരങ്ങളായ 4 പേര്‍ അറസ്റ്റില്‍

 


ബെന്‍ഗ്ലൂര്‍: (www.kvartha.com 30.03.2022) പശ്ചിമ ബന്‍ഗാള്‍ സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ നീന്തല്‍ താരങ്ങളായ നാല് പേരെ ബെന്‍ഗ്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പീഡനം സംബന്ധിച്ച് യുവതി നല്‍കിയ പരാതിയിലാണ് പൊലീസ് നാലുപേരെയും അറസ്റ്റുചെയ്തത്. ഒരു സ്വകാര്യ ആശുപത്രിയിലെ പാരാമെഡികല്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് യുവതി. മാര്‍ച്ച് 25 ന് നാല് പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ നീന്തല്‍ താരങ്ങളായ 4 പേര്‍ അറസ്റ്റില്‍

ഡെല്‍ഹിയില്‍ നിന്നുള്ള നീന്തല്‍ താരങ്ങളായ ദേവ് സരോഹ, യോഗേഷ് കുമാര്‍, രജത്, ശിവ് റാണ എന്നിവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു. പരിശീലനത്തിനായി ബെന്‍ഗ്ലൂരിലെത്തിയതാണ് ഇവര്‍.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

പ്രതികളിലൊരാളായ രജത് യുവതിയുമായി ഡേറ്റിംഗ് ആപിലൂടെ സൗഹൃദം സ്ഥാപിച്ചിരുന്നതായി ബെന്‍ഗ്ലൂര്‍ നോര്‍ത് ഡെപ്യൂടി പൊലീസ് കമിഷണര്‍ വിനായക് പാടീല്‍ പറഞ്ഞു. മാര്‍ച് 24 ന് 22 കാരിയായ യുവതിയെ രജത് അത്താഴത്തിന് ക്ഷണിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ രജതിന്റെ മറ്റ് മൂന്ന് സുഹൃത്തുക്കള്‍ കാത്തിരിക്കുകയായിരുന്നു. അവിടെ വച്ച് നാലുപേരും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്നാണ് പുതിയ സംഭവം വെളിപ്പെടുത്തുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ആറ് പേര്‍ ചേര്‍ന്ന് കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തിരുന്നു.

മാര്‍ചില്‍ ധനേശ്വരി എന്ന ദളിത് യുവതിയുടെ മരണത്തെ തുടര്‍ന്ന് ശിവകുമാര്‍ ഹിരേഹല എന്നയാളെ ബെന്‍ഗ്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാതി പറഞ്ഞ് വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ലിംഗായത്തായ ശിവകുമാര്‍ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു. എന്‍ജിനീയറിങ് പഠനകാലത്ത് സഹപാഠികളായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

അതേസമയം ധനേശ്വരി ആത്മഹത്യ ചെയ്തതാണെന്നാണ് ശിവകുമാറിന്റെ വാദം. ഇയാള്‍ക്കെതിരെ പൊലീസ് സെക്ഷന്‍ 302 (കൊലപാതകം), എസ്സി / എസ്ടി അതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവ പ്രകാരം കേസെടുത്തിരുന്നു.

Keywords: Bengaluru Police arrest four swimmers for alleged gang molest of Bengal woman, Bangalore, News, Local News, Molestation, Complaint, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia