കാമുകിയെ വിവാഹം കഴിക്കാന്‍ ഇലക്ട്രീഷ്യന്‍ 3 കുട്ടികളെ കൊലപ്പെടുത്തി

 


ബംഗളൂരു: (www.kvartha.com 08.09.2015) കാമുകിയെ വിവാഹം കഴിക്കാന്‍ ഇലക്ട്രീഷ്യന്‍ കൊലപ്പെടുത്തിയത് മൂന്നുകുട്ടികളെ. ബംഗളൂരുവിന് സമീപത്തെ കെ.ജി ഹള്ളിയിലാണ് ദാരുണമായ സംഭവം നടന്നത്.

ഫഹീം ബെയ്ഗ് എന്ന ഇലക്ട്രീഷ്യനാണ് തന്റെ കാമുകിയായ നഗീന ബീഗം എന്ന സ്ത്രീയെ വിവാഹം കഴിക്കാനായി അവരുടെ മക്കളായ സുല്‍ത്താന്‍ (4), അഫ്‌നാന്‍(8), അഫ്‌റീന്‍ (6) എന്നിവരെ കൊലപ്പെടുത്തിയത്. മൂന്നു മക്കളുടെ അമ്മയായ നഗീനയെ വിവാഹം കഴിക്കുന്നതിനെ യുവാവിന്റെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കാമുകിയെ ഉപേക്ഷിക്കാന്‍ ഇയാള്‍ തയ്യാറുമല്ലായിരുന്നു.

ഒടുവില്‍ നഗീനയുടെ മക്കളാണ് വിവാഹത്തിന് തടസമെന്ന് കണ്ടപ്പോള്‍ പിന്നെ ഒന്നും ചിന്തിക്കാതെ ഇയാള്‍ സ്‌കൂളില്‍ പോയ കുട്ടികളെ തട്ടിക്കൊണ്ടുപോയി സമീപത്തെ  അഴുക്ക് ചാലില്‍ തള്ളിയിട്ട്  കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ മാസം 27 മുതല്‍ കുട്ടികളെ കാണാനില്ലായിരുന്നു. സംശയത്തെത്തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ഒരു വര്‍ഷം മുന്‍പ് നഗിനയെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയിരുന്നു.  അന്നു മുതല്‍ നഗിനയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു ഫഹീം. എന്നാല്‍ വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തതാണ് കുട്ടികളെ കൊലപ്പെടുത്താന്‍ ഇയാളെ പ്രേരിപ്പിച്ചത്. ഫഹീം ബെയ്ഗിനെ പോലീസ് അറസ്റ്റ് ചെയ്തു.

കാമുകിയെ വിവാഹം കഴിക്കാന്‍ ഇലക്ട്രീഷ്യന്‍ 3 കുട്ടികളെ കൊലപ്പെടുത്തി

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia