Bengalurean Killed | വീടിന് മുന്നില്‍ നായ മലമൂത്ര വിസര്‍ജനം നടത്തിയത് ചോദ്യം ചെയ്തു; 68കാരനെ അയല്‍ക്കാര്‍ തല്ലിക്കൊന്നതായി റിപോര്‍ട്; 3 പേര്‍ അറസ്റ്റില്‍
Apr 12, 2023, 16:53 IST
ബെംഗ്‌ളൂറു: (www.kvartha.com) വീടിന് മുന്നില്‍ വളര്‍ത്തുനായ മലമൂത്ര വിസര്‍ജ്ജനം നടത്തിയത് ചോദ്യം ചെയ്ത വയോധികനെ അയല്‍ക്കാര്‍ ചേര്‍ന്ന് തല്ലിക്കൊന്നതായി റിപോര്‍ട്. സോളദേവനഹള്ളിയിലെ ഗണപതി നഗറിലെ 68 കാരനായ മുനിരാജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസികളായ 38 കാരനായ രവി കുമാര്‍, 28 കാരിയായ പല്ലവി, പ്രമോദ് എന്നിവരെ ബെംഗ്‌ളൂറു പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: മുനിരാജുവിന്റെ മകന്‍ മുരളിയും രവികുമാറും തമ്മില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ വര്‍ഷം വിറ്റ ഒരു കാറിനെ ചൊല്ലിയായിരുന്നു ഇത്. ഈ കാറിന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയതിന് പിന്നാലെ കാര്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ഇവര്‍ക്കിടയില്‍ ശത്രുത ഉടലെടുത്തിരുന്നു. ഇതിനിടെ രവികുമാറും പവ്വവിയും തങ്ങളുടെ നായയെ മലമൂത്ര വിസര്‍ജനം ചെയ്യാനായി മുനിരാജുവിന്റെ വീടിന് അടുത്തേക്ക് കൊണ്ടുവരുന്നതും തര്‍ക്കത്തിന് കാരണമായി.
ശനിയാഴ്ച ഈ തര്‍ക്കം അതിരുകള്‍ ലംഘിക്കുകയായിരുന്നു. സംഭവദിവസം ഇവരുടെ നായ മുനിരാജുവിന്റെ വീടിന് മുന്നില്‍ മലമൂത്രവിസര്‍ജനം നടത്തിയിരുന്നു. മുനിരാജുവിന്റെ വീടിന് രണ്ട് വീട് അപ്പുറമാണ് പ്രമോദ് എന്നയാള്‍ താമസിച്ചിരുന്നത്. നായകളെ പരിശീലിപ്പിക്കുന്ന വ്യക്തിയായിരുന്നു പ്രമോദ്.
വീടിന് മുന്നിലെ അയല്‍വീട്ടുകാരുടെ വളര്‍ത്തുനായയേക്കൊണ്ടുള്ള ശല്യത്തേക്കുറിച്ച് മുനിരാജു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. മാത്രമല്ല രവി കുമാറും പ്രമോദും വീടിന് സമീപത്തുനിന്ന് പുകവലിക്കുന്നതും പല്ലവി കൂടിയ ശബ്ദത്തില്‍ സംസാരിക്കുന്നതിനേക്കുറിച്ചും പരാതി വ്യക്തമാക്കിയിരുന്നു. മൂന്ന് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയും മേലില്‍ ശല്യം ചെയ്യരുതെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ക്ഷുഭിതരായ രവികുമാറും പല്ലവിയും പ്രമോദും മുനിരാജുവിന്റ വീട്ടിന് മുന്നിലെത്തി ബഹളം വയ്ക്കുകയായിരുന്നു. ബഹളം നടക്കുന്ന സമയത്ത് മുനിരാജു വീട്ടിലുണ്ടായിരുന്നില്ല. വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ഇയാള്‍ വീട്ടിലെത്തുകയായിരുന്നു. ബഹളമുണ്ടാക്കുന്നതിനേക്കുറിച്ച് മുനിരാജും ചോദ്യം ചെയ്തു. ഈസമയം പ്രമോദ് ക്രികറ്റ് ബാറ്റെടുത്ത് മുനിരാജുവിനെ ആക്രമിക്കുകയായിരുന്നു. വീണ്ടും വീണ്ടും മര്‍ദിക്കാന്‍ പല്ലവിയും രവികുമാറും പ്രമോദിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ് മുനിരാജു സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെടുകയായിരുന്നു.
Keywords: News, National, Bengaluru-News, National-News, Neighbour, Clash, Crime, Killed, Local News, Police, Accused, Arrested, Crime-News, Bengaluru: 68 year old man killed in fight over dog poop.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.