Shivakumar | സോണിയ ഗാന്ധിക്ക് നല്‍കിയ വാക്ക് പാലിച്ചു, പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ഹൈകമാന്‍ഡ്; മുഖ്യമന്ത്രിക്കസേര സിദ്ധരാമയ്യയ്ക്ക് വിട്ടുകൊടുക്കാന്‍ സമ്മതംമൂളി ഡികെ ശിവകുമാര്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) സോണിയ ഗാന്ധിക്ക് നല്‍കിയ വാക്കു പാലിച്ച് കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ച ഡികെ ശിവകുമാര്‍. ഇതോടെ ദിവസങ്ങള്‍ നീണ്ട പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഹൈകമാന്‍ഡ്. പാര്‍ടിയുടെ വിജയത്തിനായി കഠിനപ്രയ്തനം ചെയ്തതിന് തനിക്ക് അവകാശപ്പെട്ടതെന്ന് ഡികെ തുറന്നുപറഞ്ഞ മുഖ്യമന്ത്രിക്കസേര സിദ്ധരാമയ്യയ്ക്ക് വിട്ടുകൊടുക്കാന്‍ ഒടുവില്‍ അദ്ദേഹം സമ്മതംമൂളി.

മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിദ്ധരാമയ്യയേയും ഡികെ ശിവകുമാറിനേയും ഒപ്പമിരുത്തി പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച നടന്നുവരികയായിരുന്നു. മണിക്കൂറുകളോളം ചര്‍ച നീണ്ടെങ്കിലും ഒടുവില്‍ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹൈകമാന്‍ഡ്.

കര്‍ണാടകയില്‍ വന്‍ വിജയത്തിനു പിന്നാലെ ഒരു 'കസേരകളി' ഹൈകമാന്‍ഡ് പ്രതീക്ഷിച്ചതാണെങ്കിലും അപ്രതീക്ഷിതമായി ഡികെ ശിവകുമാര്‍ കടുത്ത നിലപാടെടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ആദ്യ രണ്ടു വര്‍ഷം സിദ്ധരാമയ്യയ്ക്കും ബാക്കി മൂന്നു വര്‍ഷം ശിവകുമാറിനും നല്‍കാമെന്ന ഹൈകമാന്‍ഡിന്റെ പരിഹാര ഫോര്‍മുല ശിവകുമാര്‍ തള്ളുകയായിരുന്നു.

പൂര്‍ണ ടേം അനുവദിക്കുക, അല്ലെങ്കില്‍ ആദ്യ ഊഴം വേണമെന്നതായിരുന്നു നിലപാട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാല്‍ താന്‍ മന്ത്രിസഭയിലേക്കില്ലെന്നും അദ്ദേഹം തീര്‍ത്തുപറഞ്ഞു. സിദ്ധരാമയ്യയെ ആദ്യം മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ശിവകുമാര്‍ രണ്ടു വാദങ്ങളാണ് ഉന്നയിച്ചത്:

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനു ലഭിച്ചത്. തന്റെ സഹോദരന്‍ ഡികെ. സുരേഷ് അന്നു ജയിച്ചത് സ്വന്തം പ്രതിഛായയുടെ ബലത്തിലാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനെ കരുത്തോടെ നേരിടാന്‍ തനിക്കു കീഴില്‍ പുതിയ നിര നേതൃത്വം ഏറ്റെടുക്കണം. തന്നെ മുഖ്യമന്ത്രിയാക്കിയാല്‍ 20 സീറ്റ് നേടിയെടുക്കാം.

കൂടുതല്‍ എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന സിദ്ധരാമയ്യയുടെ വാദം അംഗീകരിക്കാനാവില്ല. സ്ഥാനാര്‍ഥികള്‍ മത്സരിച്ച് എംഎല്‍എമാരായത് കോണ്‍ഗ്രസ് ടികറ്റിലാണ്; സിദ്ധരാമയ്യയുടെ ടികറ്റിലല്ല. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പല എംഎല്‍എമാരെയും സിദ്ധരാമയ്യ ഒപ്പം കൂട്ടുകയാണ്.

Shivakumar | സോണിയ ഗാന്ധിക്ക് നല്‍കിയ വാക്ക് പാലിച്ചു, പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ഹൈകമാന്‍ഡ്; മുഖ്യമന്ത്രിക്കസേര സിദ്ധരാമയ്യയ്ക്ക് വിട്ടുകൊടുക്കാന്‍ സമ്മതംമൂളി ഡികെ ശിവകുമാര്‍

എന്നാല്‍ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് ഡികെ ശിവകുമാര്‍ അനുനയപ്പെട്ടത്. സിദ്ധരാമയ്യയ്ക്കു കീഴില്‍ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ആദ്യം നിരസിച്ച ശിവകുമാര്‍ പിന്നീട് വഴങ്ങുകയായിരുന്നു. ആഭ്യന്തരം ഉള്‍പെടെ പ്രധാനപ്പെട്ട വകുപ്പുകള്‍ ശിവകുമാറിനു നല്‍കാമെന്നും ഹൈകമാന്‍ഡ് ഉറപ്പുനല്‍കുകയും ചെയ്തു.

രാജസ്താനില്‍ ഉണ്ടായ പ്രതിസന്ധി ഒഴിവാക്കാനായിരുന്നു ഹൈകമാന്‍ഡ് നീക്കം. എന്നും സോണിയ ഗാന്ധിയുടെ വാക്കുകള്‍ അനുസരിച്ചിട്ടുള്ള ഡികെ ശിവകുമാര്‍, അങ്ങനെ പാര്‍ടിക്കു വേണ്ടി രണ്ടാം സ്ഥാനത്തേയ്ക്കു മാറിക്കൊടുത്തു.

Keywords:  Behind DK Shivakumar Accepting No. 2 Spot, Sonia Gandhi's Big Role, New Delhi, News, Politics, Crisis, Chief Minister, Meeting, Sonia Gandhi,
Siddaraiamah, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia