യാചകൻ നിക്ഷേപിക്കാനെത്തിയത് 50 ലക്ഷം രൂപയുമായി, പാൻകാർഡ് നീട്ടി; അത് പോര, പണം വന്ന വഴി വ്യക്തമാക്കണമെന്ന് ബേങ്കധികൃതർ
Nov 17, 2016, 07:51 IST
ഹൈദരാബാദ്: (www.kvartha.com 17.11.2016) 50 ലക്ഷം രൂപയുമായി യാചകൻ ബേങ്കിലെത്തിയപ്പോൾ ഉദ്യോഗസ്ഥർ ശരിക്കും ഞെട്ടി. ഇത്രയും വലിയ തുക നിക്ഷേപിക്കാൻ പാൻ കാർഡ് വേണമെന്നായി ഉദ്യോഗസ്ഥൻ. പോക്കറ്റിൽ നിന്ന് പാൻ കാർഡ് എടുത്ത് നീട്ടിയപ്പോൾ പണം സമ്പാദിച്ച സ്രോതസ് വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. പക്ഷെ അതിനും രേഖ വേണമെന്നായപ്പോൾ യാചകൻ പണമടങ്ങിയ സഞ്ചിയും തൂക്കി വീട്ടിലേക്ക് മടങ്ങേണ്ടി വന്നു.
ഹൈദരാബാദിലെ വിഖാറാബാദിലാണ് സംഭവം. കുടുംബത്തിലെ എല്ലാവരും ഭിക്ഷാടനം നടത്തി ജീവിക്കുന്നവരാണെന്നും അത് വഴി കിട്ടിയ പണവും ഈയടുത്ത് രണ്ടേക്കർ സ്ഥലം വിറ്റ വകയിൽ കിട്ടിയ പണവും ചേർന്നാണ് ഈ തുകയെന്നും യാചകൻ വെളിപ്പെടുത്തിയെങ്കിലും ഡെപോസിറ്റ് നടന്നില്ല.
സ്ഥലം വിറ്റ രേഖകളുമായി തിരിച്ചുവരാൻ ആവശ്യപ്പെട്ട് ബേങ്കധികൃതർ യാചകനെ തിരിച്ചയക്കുകയായിരുന്നു.
Summary: The bank officials in a bank located at Vikharabad were wonderstruck when a beggar brought old currency worth Rs. 50 lakh for deposit. When asked for PAN card, he immediately produced it. The bank officials asked him to reveal the source of such a huge amount of money.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.