ബീഫ് കൊലപാതകം അസം ഖാന് രാഷ്ട്രീയ ആയുധം; ദാദ്രി സംഭവത്തിന് പിന്നില്‍ ബിജെപി

 


ലഖ്‌നൗ: (www.kvartha.com 01.10.2015) ബീഫ് കൊലപാതകം രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. സംഭവത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി യുപി മന്ത്രിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍ രംഗത്തെത്തി.

സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്നും 2017ല്‍ സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് സാമുദായിക കലാപങ്ങള്‍ സൃഷ്ടിച്ച് വോട്ടുനേടാനുള്ള ശ്രമമാണെന്നും അസം ഖാന്‍ ആരോപിച്ചു. മുസാഫര്‍ നഗര്‍ കലാപ പദ്ധതി ബിജെപി വീണ്ടും പരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് യുപി സര്‍ക്കാര്‍ സഹായധനമായി നല്‍കിയത്.

പത്ത് പേര്‍ക്കെതിരെയാണ് സംഭവത്തില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ 6 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഒളിവിലാണ്.

ബീഫ് കൊലപാതകം അസം ഖാന് രാഷ്ട്രീയ ആയുധം; ദാദ്രി സംഭവത്തിന് പിന്നില്‍ ബിജെപി


SUMMARY: The UP government has given Rs 10 lakh to the kin of a 50-year-old man, who was allegedly lynched by a mob following rumours that his family was involved in the slaughter of a cow in Dadri area of Gautam Buddha Nagar district on Tuesday.

Keywords: UP, Dadri murder, beef ban,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia