ADVERTISEMENT
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം നേടിയോടെ മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്ഗ്രസില്പിടിവലി ശക്തമാകുന്നു. പ്രതിപക്ഷ നേതാവായിരുന്ന സിദ്ധ രാമയ്യ, കേന്ദ്രമന്ത്രിമാരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വീരപ്പമൊയ്ലി എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരിക്കുന്നവര്‍.
സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എ.ഐ.സി.സി നിരീക്ഷകര്‍ ഇന്ന് ബാംഗ്ലൂരിലെത്തും. എ.കെ ആന്റണി നയിക്കുന്ന സംഘത്തില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് മധുസൂദനന് മിസ്ത്രി, കര്‍ണാടക സ്ക്രീനിങ് കമ്മിറ്റി ചെയര്മാന് ലൂയിസിനോ ഫലേറിയോ, കേന്ദ്രമന്ത്രി ജിതേന്ദര്‍ സിങ് എന്നിവരാണ് ഉണ്ടാവുക.
തെരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി അധ്യക്ഷനായിരുന്ന ജി. പരമേശ്വരയ്യക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്. കൊരട്ടിഗരെയിലുണ്ടായ ദയനീയ പരാജയമാണ് അദ്ദേഹത്തിന്റെ സാധ്യതകള്‍ ഇല്ലാതാക്കിയത്. 224 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 121 സീറ്റു നേടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കേവല ഭൂരിപക്ഷം സ്വന്തമാക്കിയത്. ഭരണകക്ഷിയായ ബി.ജെ.പിക്ക് 40 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ മൂന്നാമത്തെ പ്രബല ക ക്ഷിയായ ജെ.ഡി.എസും 40 സീറ്റില്‍ വിജയം നേടി.
ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിച്ച ബി.എസ് യദ്യൂരപ്പയുടെ കെ.ജെ.പിക്ക് ആറു സീറ്റു മാത്രമേ നേടാനായുള്ളൂ. ബി.ജെ.പി സ്ഥാനാര്‍ത്ഥി മരിച്ചതിനെതുടര്‍ന്ന് മൈസൂരിലെ പെരിയപട്ടണം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മെയ് 28ലേക്ക് മാറ്റിവെച്ചിരുന്നു.
മുഖ്യമന്ത്രി ആരാവണമെന്നത് സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കുകയാണ് എ.ഐ.സി.സി നിരീക്ഷകരുടെ സന്ദര്‍ശന ലക്ഷ്യം. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതിനുള്ള തീയതി സംബന്ധിച്ചും ധാരണയുണ്ടായേക്കും. സംഘം ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം ഹൈക്കമാന്റാവും അന്തിമ തീരുമാനമെടുക്കുക.
Key Words: Bangalore, Battle of Karnataka, Chief Minister, Probables, Leaders, Ring, Including, Frontrunner, Siddaramaiah, Final name, Expected, State Congress legislature party meet, Friday.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.