ബസവരാജ്‌ ബൊമ്മ കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു

 


ബംഗലൂരു: (www.kvartha.com 28.07.2021) ബസവരാജ്‌ ബൊമ്മ കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു. യെദിയൂരപ്പ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു ബസവരാജ്‌. തിങ്കളാഴ്ചയായിരുന്നു ബിഎസ് യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനം രാജീ വെച്ചത്.

ബസവരാജ്‌ ബൊമ്മ കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റു
 
രാജ് ഭവനിലെ ഗ്ളാസ് ഹൌസിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ തവർ ചന്ദ് ഗെഹ്ലോട് സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനൊന്ന് മണിക്ക് നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ സത്യവാചകം ചൊല്ലി ബസവരാജ്‌ ബൊമ്മ കർണാടകയുടെ ഇരുപത്തി മൂന്നാം മുഖ്യമന്ത്രിയായി അധികാരമേറ്റു. കേന്ദ്ര നേതാക്കളായ ധർമേന്ദ്ര പ്രധാൻ, അരുൺ സിംഗ് എന്നിവരും ചടങ്ങിനെത്തിയിരുന്നു. 

കർണാടക മുഖ്യമന്ത്രിയായിരുന്ന എസ് ആർ ബൊമ്മയുടെ മകനാണ് ബസവരാജ്‌. ജനത ദൾ പ്രവർത്തകനായാണ് രാഷ്ട്രീയത്തിൽ തുടക്കം കുറിച്ചത്.  എച്ച് ഡി ദേവഗൗഡ, രാമകൃഷ്ണ ഹെഗ്‌ഡെ എന്നിവർക്കൊപ്പമായിരുന്നു ബസവരാജ്‌ ബൊമ്മയുടെ പ്രവർത്തനങ്ങൾ. 2008ലാണ് ബസവരാജ്‌ ജനത ദൾ വിട്ട് ബിജെപിയിൽ ചേർന്നത്. 
മെക്കാനിക്കൽ എഞ്ചിനീയർ ബിരുദധാരിയായ ബസവരാജ്‌ 1998, 2004 വർഷങ്ങളിൽ ധർവാഡിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഷിഗാവോൺ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ നിയമസഭയിലേക്കെത്തി. 2008, 2013, 2018 വർഷങ്ങളിലായിരുന്നു ഇത്. 

SUMMARY: A graduate in mechanical engineering, he was elected as a member of the Karnataka legislative council in 1998 and 2004 from Dharwad. He was thrice elected to Karnataka legislative assembly from the Shiggaon constituency in Haveri district in 2008, 2013 and 2018.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia