ഭാഭാ അറ്റോമിക് റിസര്‍ച് സെന്ററില്‍ ട്രെയിനികളെ വിളിക്കുന്നു; 266 പേരെ നിയമിക്കും
Apr 4, 2022, 18:02 IST
മുംബൈ: (www.kvartha.com 04.04.2022) ഭാഭാ അറ്റോമിക് റിസര്‍ച് സെന്റര്‍ (ബാര്‍ക്ക്) സ്‌റ്റൈപന്‍ഡറി ട്രെയിനികളെ റിക്രൂട് ചെയ്യുന്നു. 266 ഒഴിവുകളാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്. താരാപുര്‍, കല്‍പാകം, മുംബൈ ന്യൂക്ലിയര്‍ പ്ലാന്റുകളിലാണ് ഒഴിവുകള്‍. വിവിധ കാറ്റഗറികളിലായി ഇനി പറയുന്ന ഡിസിപ്ലിനുകളിലേക്കാണ് നിയമനം. രണ്ടു വര്‍ഷം പരിശീലനം നല്‍കും.
സ്‌റ്റൈപന്‍ഡ് പ്രതിമാസം 10,500 രൂപ മുതല്‍ 18,000 രൂപ വരെ. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ സയന്റിഫിക് അസിസ്റ്റന്റ് ടെക്‌നീഷ്യന്‍ തസ്തികകളില്‍ സ്ഥിരമായി നിയമിക്കും.
1.സ്‌റ്റൈപന്‍ഡറി ട്രെയിനി-കാറ്റഗറി 1, ഒഴിവുകള്‍ 71 (കെമികല്‍-8, കെമിസ്ട്രി-2, സിവില്‍ -5, ഇലക്ട്രികല്‍-13, ഇലക്ട്രോണിക്‌സ്-4, ഇന്‍സ്ട്രുമെന്റേഷന്‍-7, മെകാനികല്‍-32). യോഗ്യത: ബന്ധപ്പെട്ട ഡിസിപ്ലിനില്‍ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ 60 ശതമാനം മാര്‍കില്‍ കുറയാതെ വിജയിച്ചിരിക്കണം. കെമിസ്ട്രി ഡിസിപ്ലിന് ബി എസ് സി 60 ശതമാനം മാര്‍കില്‍ കുറയാതെ പാസായവര്‍ക്ക് അപേക്ഷിക്കാം. കെമിസ്ട്രി മുഖ്യവിഷയമായും ഫിസിക്‌സ്, മാതമാറ്റിക്‌സ് സബ്‌സിഡിയറിയായും പഠിച്ചിരിക്കണം. പ്രായപരിധി 18-24.
2. സ്‌റ്റൈപന്‍ഡറി ട്രെയിനി-കാറ്റഗറി 2, ഒഴിവുകള്‍ 189 (ട്രേഡുകള്‍-എ സി മെകാനിക്-15, ഇലക്ട്രീഷ്യന്‍-25, ഇലക്ട്രോണിക് മെകാനിക്-18, ഫിറ്റര്‍-66, ഇന്‍സ്ട്രുമെന്റ് മെകാനിക്-13, മെഷിനിസ്റ്റ്-11, ടര്‍ണര്‍-4, വെല്‍ഡര്‍-3, ഡ്രാഫ്റ്റ്‌സ്മാന്‍ മെകാനികല്‍-2, ലബോറടറി അസിസ്റ്റന്റ്-4, പ്ലാന്റ് ഓപറേറ്റര്‍-28). യോഗ്യത: എസ് എസ് എല്‍ സി/തത്തുല്യം (60 ശതമാനം മാര്‍ക്കില്‍ കുറയരുത്) ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി/ഐ ടി ഐ സര്‍ടിഫികറ്റ്.
ലബോറടറി അസിസ്റ്റന്റ്, പ്ലാന്റ് ഓപറേറ്റര്‍ ട്രെയിനി ഒഴിവുകള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, മാതമാറ്റിക്‌സ് വിഷയങ്ങളോടെ പ്ലസ് ടു/തത്തുല്യ പരീക്ഷ 60 ശതമാനം മാര്‍കില്‍ കുറയാതെ പാസായവര്‍ക്കും അര്‍ഹതയുണ്ട്. പ്രായപരിധി 18-22. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവുണ്ട്.
3. സയന്റിഫിക് അസിസ്റ്റന്റ്-ബി (സേഫ്റ്റി), ഒഴിവ്-1, ടെക്‌നീഷ്യന്‍/ബി (ലൈബ്രറി സയന്‍സ്), ഒഴിവ്-1, ടെക്‌നീഷ്യന്‍/ബി (റിഗ്ഗര്‍) ഒഴിവുകള്‍-4. യോഗ്യത മാനദണ്ഡങ്ങള്‍, അപേക്ഷ സമര്‍പണത്തിനുള്ള നിര്‍ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍, സംവരണം, ശമ്പളം ഉള്‍പെടെയുള്ള വിവരങ്ങള്‍ https://nrbapply(dot) formflix(dot) comല്‍ ലഭിക്കും. അപേക്ഷകള്‍ ഓണ്‍ലൈനായി ഏപ്രില്‍ 30 വരെ സ്വീകരിക്കും.
Keywords: BARC Stipendiary Trainee Recruitment 2022: Apply for 266 posts at barc.gov.in, Mumbai, News, Application, Website, Salary, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.