ബാംഗ്ലൂര്‍ മെട്രോ ലൈംഗീക പീഡന വീഡിയോ: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കീഴടങ്ങി

 


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ മെട്രോ ലൈംഗീക പീഡന വീഡിയോയിലുള്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ പോലീസില്‍ കീഴടങ്ങി. കണ്ണൂര്‍ സ്വദേശി അഖിലേഷ് ഇ.പി, മൈസൂര്‍ പെരിയപാറ്റ്‌ന സ്വദേശി അജോയ് ഘോഷ് എന്നിവരാണ് കീഴടങ്ങിയത്. മെട്രോയിലെ യാത്രക്കാരിയായ പെണ്‍കുട്ടിയെ നാലു യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കുന്ന രംഗം പുറത്തായതോടെയാണ് യുവാക്കള്‍ക്കെതിരെ അന്വേഷണം നീണ്ടത്.

ഒക്ടോബര്‍ 12നാണ് സംഭവമുണ്ടായത്. എം.ജി റോഡില്‍ നിന്നും ബ്യപ്പനഹള്ളിയിലേയ്ക്ക് പോവുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയെ യുവാക്കള്‍ അസഭ്യം പറയുകയും മോശമായി പെരുമാറുകയുമായിരുന്നു. സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തായത്.

അതേസമയം ദൃശ്യങ്ങളിലുള്ള മറ്റ് രണ്ട് യുവാക്കളെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് അഖിലേഷും അജോയ് ഘോഷും പോലീസില്‍ മൊഴി നല്‍കിയത്. യുവാക്കളെ ആദ്യമായി അന്ന് എം.ജി റോഡില്‍വെച്ച് കണ്ടുവെന്നാണ് മൊഴി. ഈ യുവാക്കളാണ് പെണ്‍കുട്ടിയെ കൂടുതല്‍ ശല്യം ചെയ്തത്. അഖിലേഷും അജോയ് ഘോഷും ഇവര്‍ക്ക് പിന്തുണ നല്‍കി കൂടെനില്‍ക്കുകയായിരുന്നു.

ബാംഗ്ലൂര്‍ മെട്രോ ലൈംഗീക പീഡന വീഡിയോ: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ കീഴടങ്ങി
SUMMARY: Bangalore: Two Engineering diploma holder students, Ajoy Ghosh from Periyapatna, Mysore, and Akhilesh EP from Kannur, Kerala, have surrendered after a Bangalore Metro CCTV footage became public, showing four youths harassing a girl commuter on the train.

Keywords: National, Bangalore, Engineering students, Kannur, Kerala, Mysore, Akhilesh EP, Ajoy Ghosh, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia