ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനിക്കെതിരെയുള്ള പ്രധാന സാക്ഷി കൂറുമാറി
Sep 15, 2015, 15:25 IST
ബംഗളൂരൂ: (www.kvarttha.com 15.09.15) ബംഗളൂരു സ്‌ഫോടനക്കേസില്‍ പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കെതിരായ പ്രധാന സാക്ഷി കൂറുമാറി. കുടക് സ്വദേശി റഫീഖാണ് കൂറുമാറിയത്. പോലീസ് അന്വേഷണ സംഘം തന്നെ സ്‌ഫോടന കേസില്‍ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തികേസില്‍ പ്രധാന സാക്ഷിയാക്കുകയായിരുന്നുവെന്നും വിചാരണ കോടതിയില്‍ വ്വാഴ്ച വിസ്താരത്തിനിടെ റഫീഖ് പറഞ്ഞു.
ബംഗളൂരൂ സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രണം നടന്നതായി പറയുന്ന കുടകില്‍ വെച്ച് മഅദനിയെ
കണ്ടുവെന്നായിരുന്നു റഫീഖ് നേരത്തെ മൊഴിനല്‍കിയിരുന്നത്. എന്നാല്‍ അന്ന് തന്നെക്കൊണ്ട് പോലീസ് ഭീഷണിപ്പെടുത്തിയാണ് പറയിപ്പിച്ചത്. താന്‍ കോടതിയില്‍ വച്ചാണ് മഅദനിയെ ആദ്യമായി കാണുന്നത്.
തന്നെ സാക്ഷിയാക്കിയ അന്വേഷണ സംഘം ബലമായി ചില പേപ്പറുകളിലും മറ്റും ഒപ്പ് ഇടിവിച്ചിരുന്നു. ഇതുകൂടാതെ ഇംഗ്ലീഷില്‍ എഴുതിയ മറ്റു പേപ്പറുകളിലും ഒപ്പിട്ടുവാങ്ങിയിരുന്നു. ഇത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ചെയ്യിപ്പിച്ചതാണെന്നും റഫീഖ് വിചാരണ കോടതിയെ അറിയിച്ചു. ഇതോടെ കേസില്‍ കൂറുമാറുന്ന സാക്ഷികളുടെ എണ്ണം രണ്ടായി.
Keywords: Bangalore blasts case: Witness against Madani turns hostile, PDP, Threatened, Police, Court, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.