ADVERTISEMENT
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് മലയാളികള്‍ അറസ്റ്റിലായി. സ്ഫോടനം നടത്താനുപയോഗിച്ച ബൈക്ക് കൈമാറിയ വാഹന ബ്രോക്കര്‍മാരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും പ്രതികളെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. കോട്ടയം സ്വദേശികളായ ഇവരെ കോയമ്പത്തൂരില്‍ നിന്നുമാണ് പിടികൂടിയത്. ചെന്നൈയിലെ രഹസ്യകേന്ദ്രത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ചയാണു ബിജെപിഓഫീസിനു സമീപം സ്ഫോടനമുണ്ടായത്. ബൈക്കില്‍ സ്ഥാപിച്ച ബോംബാണു പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ 11 പോലീസുകാരുള്‍പ്പെടെ 16 പേര്‍ക്കു പരിക്കേറ്റിരുന്നു. കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമായതിന് ഇടയിലാണു ബിജെപി ആസ്ഥാനത്തിനു സ്ഫോടനമുണ്ടായത്. സ്ഫോടനം നടന്നതോടെ കര്‍ണാടകയില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രധാന ഓഫീസുകള്‍ക്കു സമീപം നിരീക്ഷണവും പരിശോധനയും നടക്കുന്നുണ്ട്. രാജ്യത്തു നടന്ന പല ഭീകരാക്രമണങ്ങളുടെയും കണ്ണികളെ തേടിയുള്ള അന്വേഷണങ്ങള്‍ പലപ്പോഴും കേരളത്തിലേക്കു നീണ്ടിരുന്നു. ആ പരമ്പരയില്‍ ഒടുവിലത്തേതാണു ബാംഗളൂര്‍ ബിജെപി ഓഫീസിനു മുന്നിലെ സ്ഫോടനവുമായി ബന്ധപ്പെട്ടു മലയാളികളുടെ അറസ്റ്റ്.
Keywords: National news, Bangalore blast, Malayalees, Arrested, Chennai, Coimbatore, Kottayam natives, Bike, Vehicle brokers, NIA, Probe, Questioning,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.