ബാംഗ്ലൂര്‍ സ്‌ഫോടനം: മൂന്നുപേര്‍ തമിഴ്നാട്ടില്‍ അറസ്റ്റില്‍
Apr 23, 2013, 13:20 IST
ADVERTISEMENT
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ബി.ജെ.പി. ഓഫീസിന് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി പോലീസ്. രണ്ടുപേരെ ചെന്നൈയില്‍ നിന്നും ഒരാളെ മധുരയില്‍ നിന്നുമാണ് പിടികൂടിയത്. ഫീര്‍ മൊയ്തീന്, ബഷീര്‍ എന്നിവരെ തിങ്കളാഴ്ച രാത്രിയും ബുഹാരി എന്നയാളെ ചൊവ്വാഴ്ച പുലര്ചെയുമാണ് അറസ്റ്റ് ചെയ്തത്.
സ്‌ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നാല് മലയാളികളെ കോട്ടയത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലുള്ളവര്‍ വാഹന ഇടപാടുകാരാണെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ പേരോ വിശദ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. തമിഴ്‌നാട് പോലീസിന്റെ ആഭ്യന്തര സുരക്ഷാവിഭാഗമാണ് പ്രതികളെ കോട്ടയത്തെത്തി പിടികൂടിയത്.ചോദ്യം ചെയ്യാനായി ഇവരെ ചെന്നൈയിലേക്ക് കൊണ്ടുപോയി. ദേശീയ അന്വേഷണ ഏജന്‍സി കൂടുതല്‍ വിവരങ്ങള്‍ അറിയാനായി പ്രതികളെ ബാംഗ്ലൂരില്‍ വെച്ചും ചോദ്യം ചെയ്യും.
സ്‌ഫോടനത്തിനുപയോഗിച്ച ബൈക്ക് മറിച്ചുവിറ്റ ഇടപാടുകാരാണ് പിടിയിലായത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ബൈക്കുപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണത്തില്‍ നിന്നും വ്യക്തമായിരുന്നു. ബൈക്കിന്റെ ഉടമയെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഏപ്രില്‍ 17 ന് ബാംഗ്ലൂരില്‍ ബി.ജെ.പി ഓഫീസിന് സമീപമുണ്ടായ സ്ഫോടനത്തില്‍ 11 പോലീസുകാരുള്‍പെടെ 16 പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു. സ്ഫോടനത്തെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ പാരിദോശികം പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തു നടന്ന പല ഭീകരാക്രമണങ്ങളുടെയും കണ്ണികളെ തേടിയുള്ള അന്വേഷണങ്ങള്‍ പലപ്പോഴും കേരളത്തിലേക്കു നീണ്ടിരുന്നു. ആ പരമ്പരയില്‍ ഒടുവിലത്തേതാണു ബാംഗളൂര്‍ ബി.ജെ.പി ഓഫീസിനു മുന്നിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ടുണ്ടായ മലയാളികളുടെ അറസ്റ്റ്. അതേസമയം തമിഴ്‌നാട് പോലീസ് കോട്ടയത്തു നിന്ന് പിടികൂടിയവരാണോ ചെന്നൈയില്‍ അറസ്റ്റിലായതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Related News:
ബാംഗ്ലൂര്‍ സ്‌ഫോടനം: രണ്ട് മലയാളികള്‍ അറസ്റ്റില്‍
Keywords: Two Arrest, Tamil Nadu, Four Malayalees, Bangalore, Arrest, Kottayam, Custody, Vehicles, Police, Chennai, Office, Karnataka, Election, Politics, Protection, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.