Banned | ഇനി ഗുണനിലവാരമില്ലാത്ത വൈദ്യുതി സാധനങ്ങൾ വിൽക്കാനാകില്ല, ചൈനയുടെ സാമഗ്രികൾക്കും ബാധകം! കടയുടമ വിറ്റാൽ ജയിൽ ശിക്ഷയും 2 ലക്ഷം രൂപ പിഴയും; പുതിയ നിയമം വന്നു
Jan 6, 2024, 12:17 IST
ന്യൂഡെൽഹി: (KVARTHA) ഇന്ത്യൻ ഇലക്‌ട്രിക് വിപണിയിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് വലിയ ഡിമാൻഡുണ്ട്. നിയന്ത്രണങ്ങളും പ്രചാരണങ്ങളും ഒരുപാട് ഉണ്ടായിട്ടും നിലവാരമില്ലാത്ത വൈദ്യുതി ഉൽപന്നങ്ങളുടെ വിൽപന തുടരുകയാണ്. ഗുണനിലവാരമില്ലാത്ത സാമഗ്രികൾ കാരണം വൈദ്യുതി അപകടങ്ങളും പതിവാണ്. ഇത് തടയാൻ സർക്കാർ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി ഏതെങ്കിലും കടയുടമ നിലവാരമില്ലാത്ത സാധനങ്ങൾ വിൽക്കുകയോ, ഏതെങ്കിലും കമ്പനി ഉൽപാദനത്തിൽ ഏർപ്പെടുകയോ ചെയ്താൽ പിഴയും ജയിൽ ശിക്ഷയും ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും.
നിലവാരമില്ലാത്ത വസ്തുക്കളുടെ ഇറക്കുമതി തടയുന്നതിനും ഈ വസ്തുക്കളുടെ ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമായി 'സ്വിച്ച്-സോക്കറ്റ്-ഔട്ട്‌ലെറ്റ്', 'കേബിൾ ട്രങ്കിംഗ്' തുടങ്ങിയ വൈദ്യുതി സാധനങ്ങൾക്ക് സർക്കാർ നിർബന്ധിത ഗുണനിലവാര മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട്, ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) ഇലക്ട്രിക്കൽ ആക്സസറീസ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ 2023 പുറപ്പെടുവിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
പുതിയ ഉത്തരവിൽ എന്താണുള്ളത്?
ഡിപിഐഐടി ഉത്തരവ് പ്രകാരം, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) അടയാളമില്ലാത്ത സാധനങ്ങൾ ഉൽപ്പാദിപ്പിക്കാനും വിൽക്കാനും വ്യാപാരം ചെയ്യാനും ഇറക്കുമതി ചെയ്യാനും സംഭരിക്കാനും കഴിയില്ല. വിജ്ഞാപനം പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം ഈ ഉത്തരവ് പ്രാബല്യത്തിൽ വരും. എന്നാൽ കുടിൽ, ഇടത്തരം (എംഎസ്എംഇ) മേഖലയുടെ സുരക്ഷ മുൻനിർത്തി ഇളവ് നൽകിയിട്ടുണ്ട്. ചെറുകിട വ്യവസായങ്ങൾക്ക് ഒമ്പത് മാസവും സൂക്ഷ്മ സംരംഭങ്ങൾക്ക് 12 മാസവും അധിക സമയം നൽകും.
എന്തായിരിക്കും നടപടി?
ബിഐഎസ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ ആദ്യ തവണ കുറ്റത്തിന് രണ്ട് വർഷം വരെ തടവോ രണ്ട് ലക്ഷം രൂപയിൽ കുറയാത്ത പിഴയോ ലഭിക്കാം. ഗുണനിലവാര പരിശോധനാ ലബോറട്ടറികളും ഉൽപ്പന്ന നിയമങ്ങളും സൃഷ്ടിക്കുന്നതിനൊപ്പം, ഈ സംരംഭങ്ങൾ രാജ്യത്ത് ഗുണനിലവാരമുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സഹായിക്കും. നിലവാരമില്ലാത്ത ഉൽപന്നങ്ങളുടെ ഇറക്കുമതി തടയാനും അന്യായമായ വ്യാപാര സമ്പ്രദായങ്ങൾ തടയാനും പരിസ്ഥിതിയും ഉപഭോക്താക്കളും സുരക്ഷിതമാക്കാനും നിയന്ത്രങ്ങണൾ സഹായിക്കും. നേരത്തെ, സ്മാർട്ട് മീറ്ററുകൾ, വെൽഡിംഗ് റോഡുകൾ, ഇലക്‌ട്രോഡുകൾ, അഗ്നിശമന ഉപകരണങ്ങൾ, ഇലക്ട്രിക് സീലിംഗ് ഫാനുകൾ, ഗാർഹിക ഗ്യാസ് സ്റ്റൗ എന്നിവയുൾപ്പെടെ നിരവധി ഇനങ്ങൾക്ക് സമാനമായ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
Keywords: News, National, New Delhi, Electrical Products, Govt Rules, Lifestyle, Ban, Punishment, Fine, Ban on substandard electrical products in Indian market.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.