Ban Non-Veg | 'സര്‍കാര്‍ പരിപാടികളില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്‍കുന്നത് നിരോധിക്കണം'; ശീതകാല സമ്മേളനത്തില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ബിജെപി എംപി
Dec 1, 2022, 11:13 IST
ന്യൂഡെല്‍ഹി: (www.kvartha.com) എല്ലാ സര്‍കാര്‍ പരിപാടികളിലും സസ്യേതര ഭക്ഷണം നല്‍കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി ബിജെപി എംപി. കൂടാതെ സ്വകാര്യമേഖലയിലെ കൈക്കൂലി തടയുന്നത് സംബന്ധിച്ചുള്ള ബിലും (Bill) അവതരിപ്പിച്ചേക്കും. ഇവ കൂടാതെ സമാനമായ മറ്റു ചില ബിലുകളും ശീതകാല സമ്മേളനത്തില്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്.
ലോക്സഭയുടെ പരിഗണനയ്ക്കായി മൊത്തം 20 സ്വകാര്യ ബിലുകള്‍ അവതരിപ്പിക്കാനാണ് അംഗങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ലോക്സഭയുടെ അജന്‍ഡയില്‍ ഇവ പട്ടികപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, മിക്ക സ്വകാര്യ ബിലുകളും ഹ്രസ്വ ചര്‍ചയ്ക്ക് ശേഷം നിരസിക്കപ്പെടാനാണ് സാധ്യത. സ്വാതന്ത്ര്യത്തിന് ശേഷം ഇതുവരെ 14 ബിലുകള്‍ മാത്രമേ പാസാക്കിയിട്ടുള്ളൂ. 1970ലാണ് അവസാനമായി സ്വകാര്യ ബില്‍ പാസാക്കിയത്.
പശ്ചിമ ഡെല്‍ഹി പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി എംപി പര്‍വേഷ് സാഹിബ് സിംഗ് വര്‍മയാണ് സര്‍കാര്‍ യോഗങ്ങളിലും ചടങ്ങുകളിലും സസ്യേതര ഭക്ഷണം നല്‍കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത്. കാലാവസ്ഥയിലും ആഗോളതാപനത്തിലും വലിയ സ്വാധീനം ചെലുത്തുന്നതിനാല്‍ ജര്‍മനിയിലെ പരിസ്ഥിതി മന്ത്രാലയം സര്‍കാര്‍ യോഗങ്ങളിലും പരിപാടികളിലും സസ്യേതര ഭക്ഷണം നിരോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് വര്‍മ പറയുന്നു.
ബിജെപി എംപി രമാദേവിയാണ് സ്വകാര്യമേഖലയിലെ കൈക്കൂലി തടയാനുള്ള ബില്‍ കൊണ്ടുവരാന്‍ അനുമതി തേടിയത്. അതേസമയം, രാജ്യത്തെ എല്ലാ സ്‌കൂളുകളിലും യോഗ ആരംഭിക്കുന്നതിനുള്ള ബില്‍ കൊണ്ടുവരാന്‍ മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും എംപിയുമായ തിരത് സിംഗ് റാവത്ത് പദ്ധതിയിട്ടിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള എംപിമാരായ എന്‍കെ പ്രേമചന്ദ്രനും വികെ ശ്രീകണ്ഠനും എംഎന്‍ആര്‍ഇജിഎ നിയമത്തിലെ സെക്ഷന്‍ 3 ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ അവതരിപ്പിക്കും. എല്ലാ തൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ പരമാവധി 100 ദിവസം വരെ തൊഴില്‍ നല്‍കുമെന്ന വ്യവസ്ഥ 150 ആയി ഉയര്‍ത്തണമെന്നാണ് ആവശ്യം. എന്നാല്‍, ഈ ആവശ്യം സര്‍കാര്‍ നേരത്തെ നിരാകരിച്ചിരുന്നു.

Keywords: Latest-News, National, Top-Headlines, Food, BJP, Central Government, Government, Ban, Lok Sabha, Ban Non-Veg Food At Govt Functions, Private Bills To Be Tabled.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.