Arrested | ഹരിയാന വര്‍ഗീയ സംഘര്‍ഷം: ബജ്‌റംഗ് ദള്‍ നേതാവ് ബിട്ടു ബജ്രംഗി അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രകോപനപരമായ പരാമര്‍ശങ്ങളെന്ന് ആരോപണം

 


ചണ്ഡീഗഢ്: (www.kvartha.com) ഹരിയാനയിലെ നുഹ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നടന്ന വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബജ്‌റംഗ് ദള്‍ നേതാവും ഗോസംരക്ഷകനുമായ ബിട്ടു ബജ്രംഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിട്ടുവിന്റേയും അദ്ദേഹത്തിന്റെ അനുയായിയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ മോനു മനേസറിന്റെയും പ്രകോപനപരമായ പരാമര്‍ശങ്ങളാണ് അക്രമത്തിന് കാരണമായതെന്ന് ആരോപണമുയരുന്നതിനിടെയാണ് നടപടിയെടുത്തത്. 

പൊലീസ് പറയുന്നത്: അക്രമം പൊട്ടിപ്പുറപ്പെട്ട് 20 ദിവസത്തിന് ശേഷമാണ് ബിട്ടു ബജ്‌റംഗിയെ ഫരീദാബാദിലെ വീടിന് സമീപത്ത് നിന്ന് പിടികൂടിയത്. കാവി വസ്ത്രം ധരിച്ച് നടന്നുപോകുന്നതും, പിന്നീട് ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും, പ്രകോപനപരമായ ഗാനവും ബിട്ടു ബജ്‌റംഗി പുറത്തുവിട്ട വീഡിയോയിലുണ്ടായിരുന്നു. 

Arrested | ഹരിയാന വര്‍ഗീയ സംഘര്‍ഷം: ബജ്‌റംഗ് ദള്‍ നേതാവ് ബിട്ടു ബജ്രംഗി അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രകോപനപരമായ പരാമര്‍ശങ്ങളെന്ന് ആരോപണം

മഫ്തിയിലെത്തിയ പൊലീസ് സംഘം ബിട്ടുവിനെ പിന്തുടര്‍ന്ന് പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. കലാപം, അക്രമം, ഭീഷണിപ്പെടുത്തല്‍, ജോലി തടസപ്പെടുത്തല്‍, സര്‍കാര്‍ ഉദ്യോഗസ്ഥനെ ഡ്യൂടിയില്‍ നിന്ന് തടയല്‍, മാരകായുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ബിട്ടുവിനെതിരെ ചുമത്തിയിരിക്കുന്നത്. 

Keywords: News, National, Bajrang Dal Leader, Nuh, Violence Case, Arrest, Arrested, Bajrang Dal Leader Bittu Bajrangi Arrested in Nuh Violence Case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia