അന്യമതത്തില്‍പെട്ട യുവതിയുമായി സംസാരിച്ചതിന് യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് ചാട്ടകൊണ്ടടിച്ചു

 


ബംഗളൂരു: (www.kvartha.com 25.08.2015) അന്യമതത്തില്‍പെട്ട യുവതിയുമായി സംസാരിച്ചതിന് യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് ചാട്ടകൊണ്ട് അടിച്ചു. മംഗളൂരുവിലെ അത്തവാറില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

 28കാരനായ ഷക്കീറിനാണ് ഹിന്ദു യുവതിയോടൊപ്പം കാറില്‍ യാത്ര ചെയ്യുകയും അവളോട് സംസാരിക്കുകയും ചെയ്തതിന്  തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ച് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരുടെ അപമാനത്തിനിരയാകേണ്ടിവന്നത്.

ഹിന്ദു യുവതിയോടൊപ്പം യാത്ര ചെയ്യുകയും അവളോട് സംസാരിക്കുകയും ചെയ്തതിനാണ് മുസ്ലീം യുവാവിനെ തിരക്കേറിയ മാര്‍ക്കറ്റില്‍ വെച്ച് ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ അപമാനിച്ചത്. പെണ്‍കുട്ടിയോട് സംസാരിച്ചതിന് യുവാവിനെ വിവസ്ത്രനാക്കുകയും തൂണില്‍ കെട്ടിയിട്ട് ഓരോരുത്തരായി ചാട്ട കൊണ്ട് അടിക്കുകയും ചെയ്തു.

സംഭവമറിഞ്ഞെത്തിയ പ്രാദേശിക കേബിള്‍ ടെലിവിഷന്‍ ചാനലുകളാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതോടെയാണ് സംഭവത്തെ കുറിച്ച് പോലീസ് അറിയുന്നത്. തുടര്‍ന്ന് സ്ഥലത്ത് പാഞ്ഞെത്തിയ പോലീസുകാര്‍  പ്രദേശത്തുണ്ടായിരുന്ന മുപ്പതോളം പേരില്‍ നിന്നും 14 പേരെ അറസ്റ്റ് ചെയ്തു.

മംഗളൂരിലുള്ള ഒരു കടയിലെ മാനേജരായ യുവാവിനും  സെയില്‍സ് ഗേളായി ജോലി ചെയ്യുന്ന യുവതിക്കുമാണ് അപമാനം നേരിടേണ്ടി വന്നത്. മാനേജരോട് യുവതി രണ്ടായിരം രൂപ കടം ചോദിച്ചിരുന്നു. ഇതേതുടര്‍ന്ന് എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാനാണ് ഇരുവരും ടൗണിലെത്തിയത്.

ഇതിനിടെ കൈയ്യില്‍ കത്തിയുമായി ശ്ലോകങ്ങളും ചൊല്ലിയെത്തിയ സംഘം തങ്ങളെ ഉപദ്രവിക്കുകയായിരുവെന്നാണ് യുവാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് . യുവാവിനെ ചാട്ടകൊണ്ട് അടിക്കുന്നതിനിടെ തടസവുമായി ചെന്ന യുവതിയെ സംഘാംഗങ്ങള്‍ അടിച്ചു പരിക്കേല്‍പ്പിച്ചു.

അന്യമതത്തില്‍പെട്ട യുവതിയുമായി സംസാരിച്ചതിന് യുവാവിനെ വിവസ്ത്രനാക്കി കെട്ടിയിട്ട് ചാട്ടകൊണ്ടടിച്ചു

ഫോട്ടോ കടപ്പാട്  കോസ്റ്റല്‍ ഡൈജസ്റ്റ്‌

Also Read:
ജില്ലാജയിലില്‍ റിമാന്‍ഡ് പ്രതിയുടെ പരാക്രമം; ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റു

Keywords:  Bangalore, Mangalore, Police, Arrest, Woman., Injured, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia