Badrinath | ബോളിവുഡ് നടികളുമായി ബന്ധം വേണം, ശരീരത്തില്‍ ടാറ്റുവും; ടീമില്‍ ഇടം നേടണമെങ്കില്‍ ഇതൊക്കെ ഉണ്ടാകണം; ഗെയ് ക് വാദിനെ തഴഞ്ഞതില്‍ രൂക്ഷവിമര്‍ശനവുമായി ബദ്രിനാഥ്


മുംബൈ: (KVARTHA) ശ്രീലങ്കയ്‌ക്കെതിരായ (Sri Lanka serise) ഏകദിന, ട്വന്റി20 ടീമുകളില്‍ ഓപണിങ് ബാറ്റര്‍ ഋതുരാജ് ഗെയ് ക് വാദിന് (Ruturaj Gaikwad ) ഇടം ലഭിക്കാത്തതിനെതിരെ സെലക്ഷന്‍ കമിറ്റിക്കെതിരെ (Selection Committee) രൂക്ഷവിമര്‍ശനവുമായി (Criticized) മുന്‍ ഇന്‍ഡ്യന്‍ താരം എസ് ബദ്രിനാഥ് (Former Indian cricketer Badrinath) . സമൂഹമാധ്യമത്തില്‍ (Socila Media) പങ്കുവച്ച വീഡിയോയിലൂടെയാണ് (Video) ബദ്രിനാഥിന്റെ വിമര്‍ശനം. ശ്രീലങ്കന്‍ പര്യടനത്തില്‍ ഋതുരാജ് ഗെയ് ക് വാദ് കളിക്കുന്നില്ലെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നാണ് മുന്‍ താരം പറയുന്നത്.
'റിങ്കു സിങ്, ഋതുരാജ് ഗെയ് ക് വാദ് തുടങ്ങിയവര്‍ക്കൊന്നും ടീമില്‍ സ്ഥാനമില്ല. നിങ്ങള്‍ക്ക് ബോളിവുഡ് നടികളുമായി ബന്ധം വേണമെന്ന് ചിലപ്പോള്‍ തോന്നും. നല്ലൊരു മീഡിയ മാനേജരും ശരീരത്തില്‍ ടാറ്റുവും ഉണ്ടാകേണ്ടത് ആവശ്യമാണ്.' എന്നാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ ബദ്രിനാഥ് ആരോപിച്ചത്.
Shocked and surprised not to see Ruturaj Gaikwad in the Indian Team for both T20I and ODIs.
— S.Badrinath (@s_badrinath) July 20, 2024
My Thoughts 🎥🔗 https://t.co/EBKnryFSUM#INDvSL #CricItWithBadri pic.twitter.com/OilIH1J4CB
സിംബാബ് വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയില്‍ കളിച്ച ഋതുരാജ് ഗെയ് ക് വാദ് മൂന്നു മത്സരങ്ങളില്‍ നിന്ന്, ഏഴ്, 77, 49 സ്‌കോറുകളാണ് നേടിയത്. അഞ്ചാം മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ടീമില്‍നിന്ന് ഋതുരാജ് ഗെയ് ക് വാദ് പുറത്തായത്. വൈസ് ക്യാപ്റ്റന്‍ ശുഭ് മന്‍ ഗില്ലിനൊപ്പം യുവതാരം യശസ്വി ജയ്‌സ്വാളാണ് ട്വന്റി20 പരമ്പരയില്‍ ടീം ഇന്‍ഡ്യയുടെ ഓപണര്‍.
മലയാളി താരം സഞ്ജു സാംസണ്‍ രണ്ടാം വികറ്റ് കീപറായി ട്വന്റി20 ടീമിനൊപ്പമുണ്ട്. ഋഷഭ് പന്താണ് ഇന്‍ഡ്യയുടെ പ്രധാന വികറ്റ് കീപര്‍. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ട്വന്റി20 ടീമില്‍ യുവതാരങ്ങളായ റിയാന്‍ പരാഗ്, രവി ബിഷ് ണോയി എന്നിവരും ഇടം നേടി. അര്‍ഷ് ദീപ് സിങ്, ഖലീല്‍ അഹ് മദ്, മുഹമ്മദ് സിറാജ് എന്നിവരാണ് പേസര്‍മാര്‍.
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്‍ഡ്യന്‍ ട്വന്റി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ് സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, ഋഷഭ് പന്ത് (വികറ്റ് കീപര്‍), സഞ്ജു സാംസണ്‍ (വികറ്റ് കീപര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിങ് ടന്‍ സുന്ദര്‍, രവി ബിഷ് ണോയി, അര്‍ഷ് ദീപ് സിങ്, ഖലീല്‍ അഹ് മദ്, മുഹമ്മദ് സിറാജ്.