നോട്ടുനിരോധനത്തോടെ സ്ത്രീധനം ഒഴിവായി: രാംദേവ്, ഇപ്പറഞ്ഞതിലും കാര്യമില്ലേ?

 


ന്യൂഡല്‍ഹി: (www.kvartha.com 18.11.2016) അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതോടെ വലിയ പ്രയോജനം ഉണ്ടായിരിക്കുന്നത് വിവാഹം നടക്കുന്ന കുടുംബങ്ങള്‍ക്കാണ്. നിരോധനത്തെ തുടര്‍ന്ന് സ്ത്രീധനം തന്നെ ഇല്ലാതായിരിക്കയാണെന്നും ഇത് മാതാപിതാക്കളെ സംബന്ധിച്ച് വലിയ ആശ്വാസമാണെന്നും യോഗാ ഗുരു ബാബാ രാംദേവ്.

നോട്ടുനിരോധനത്തെ കുറിച്ച് രാംദേവ് നടത്തിയ മറ്റൊരു പ്രസ്താവന ഇങ്ങനെയാണ്. ബി.ജെ.പിയിലുള്ള മിക്കവരും അവിവാഹിതരാണ്. അതുകൊണ്ടുതന്നെ ഇത് വിവാഹ കാലമാണെന്ന് അവര്‍ക്ക് അറിയില്ല. അതാണ് പിശകുപറ്റിയത്. സര്‍ക്കാരിന്റെ തീരുമാനം പതിനഞ്ച് ദിവസം കഴിഞ്ഞോ അല്ലെങ്കില്‍ ഒരുമാസം കഴിഞ്ഞോ ആയിരുന്നെങ്കില്‍ വിവാഹങ്ങളെ ബാധിക്കില്ലായിരുന്നു.

നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പെട്ടെന്നുള്ള നടപടി മൂലം ഡെല്‍ഹിയില്‍ ഒരു യുവാവിന് വിവാഹ തലേന്ന് രാത്രി വളരെ വൈകിയും പണം മാറി വാങ്ങാനായി ബാങ്കില്‍ ചിലവഴിക്കേണ്ടി വന്നത്
വാര്‍ത്തയായിരുന്നു.

എന്നാല്‍ ഇതിനു വ്യത്യസ്തമായി കര്‍ണാടകയില്‍ രാഷ്ട്രീയക്കാരനും ഖനി രാജാവുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം അഞ്ഞൂറു കോടി മുടക്കി നടത്തിയതും വാര്‍ത്തയായിരുന്നു.

സാധാരണക്കാരായ ജനങ്ങള്‍ പണമില്ലാതെ വിഷമിക്കുമ്പോഴാണ് 500 കോടി മുടക്കി വിവാഹം നടത്തിയത്.
നോട്ടുനിരോധനത്തോടെ സ്ത്രീധനം ഒഴിവായി: രാംദേവ്, ഇപ്പറഞ്ഞതിലും കാര്യമില്ലേ?

Also Read:
ട്രെയിനില്‍ കുട്ടികളെ ഉപയോഗിച്ച് പാട്ടുപാടി ഭിക്ഷാടനം നടത്തിയ കര്‍ണാടക സ്വദേശിനികളായ നാല് സ്ത്രീകള്‍ അറസ്റ്റില്‍

Keywords:  Baba Ramdev Bats For Note Ban, Urges People To Cooperate, New Delhi, Family, Dowry, BJP, Marriage, Bank, Controversy, New Delhi, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia