റദ്ദാക്കുന്ന വിമാന ടിക്കറ്റുകളുടെ പണം മടക്കി നല്‍കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍
Apr 16, 2020, 19:06 IST
ന്യൂഡെല്‍ഹി: (www.kvartha.com 16.04.2020) റദ്ദാക്കുന്ന വിമാന ടിക്കറ്റുകളുടെ പണം മടക്കി നല്‍കണമെന്ന് വിമാനക്കമ്പനികളോട് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ആഭ്യന്തര, വിദേശ യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. കാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കരുത്. ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ ലഭിച്ച് മൂന്നാഴ്ചയ്ക്കകം പണം നല്‍കണം. ആദ്യ ലോക്ഡൗണ്‍ കാലത്തെ ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കണമെന്നുമാണ് കേന്ദ്രസർക്കാർ നിർദേശം.
Keywords: Aviation Ministry mandates refunds but only for few passengers , New Delhi, News, Foreigners, Ticket, Flights, Passengers, Cancelled, National.
നേരത്തെ ലോക്ക് ഡൗണില്‍ റദ്ദാക്കുന്ന ടിക്കറ്റുകള്‍ക്ക് പണം മടക്കി നല്‍കില്ലെന്നും പകരം മറ്റൊരു ദിവസം യാത്ര അനുവദിക്കാമെന്നും വിമാനക്കമ്പനികള്‍ അറിയിച്ചിരുന്നു.
മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റുന്നതിന് പണം ഈടാക്കില്ലെന്നും എന്നാല്‍ മാറ്റിയ തീയതിയില്‍ നിരക്ക് കൂടുതലാണെങ്കില്‍ ആ തുക യാത്രക്കാര്‍ നല്‍കേണ്ടി വരുമെന്നും വിമാനക്കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാരുടെയും പണം മടക്കി നല്‍കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.
ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ആഭ്യന്തര-വിദേശ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. മെയ് മൂന്നുവരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. വിമാന സര്‍വീസുകള്‍ നീട്ടുന്ന കാര്യത്തില്‍ മെയ് മൂന്നിന് ശേഷമേ തീരുമാനമെടുക്കൂ എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചിരുന്നു.
മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റുന്നതിന് പണം ഈടാക്കില്ലെന്നും എന്നാല്‍ മാറ്റിയ തീയതിയില്‍ നിരക്ക് കൂടുതലാണെങ്കില്‍ ആ തുക യാത്രക്കാര്‍ നല്‍കേണ്ടി വരുമെന്നും വിമാനക്കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. ടിക്കറ്റ് ബുക്ക് ചെയ്ത എല്ലാ യാത്രക്കാരുടെയും പണം മടക്കി നല്‍കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.
ലോക്ക് ഡൗണ്‍ നീട്ടിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ആഭ്യന്തര-വിദേശ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. മെയ് മൂന്നുവരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. വിമാന സര്‍വീസുകള്‍ നീട്ടുന്ന കാര്യത്തില്‍ മെയ് മൂന്നിന് ശേഷമേ തീരുമാനമെടുക്കൂ എന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അറിയിച്ചിരുന്നു.
Keywords: Aviation Ministry mandates refunds but only for few passengers , New Delhi, News, Foreigners, Ticket, Flights, Passengers, Cancelled, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.