(www.kvartha.com 22.08.2015) ലക്ഷ്മണ്‍ റാവു ഒരു സാധാരണക്കാരനായ ചായക്കടക്കാരനാണ്. ന്യൂഡല്‍ഹിയിലെ ഐടിഒ മേഖലയില്‍ റോഡ് സൈഡില്‍ ചായക്കട നടത്തിയാണ് ഉപജീവനത്തിനുളള വക കണ്ടെത്തുന്നത്. എന്നാല്‍ ലക്ഷ്മണിന്റെ കഥ വിശദമായി കേട്ടാല്‍ അതില്‍ മസാലച്ചായയുടെ ഗന്ധവും കടുത്ത മധുരവുമുളള ഒരു അധ്യായം ഉണ്ടാവും.
നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം. ഒരു സാധാരണ ചായക്കടക്കാരന്‍, പറയത്തക്ക വിദ്യാഭ്യാസം അവകാശപ്പെടാനില്ലാത്തയാള്‍ എന്നൊക്കെ ചിന്തിക്കാന്‍ വരട്ടെ, ഒരു തവണയെങ്കിലും റാവുവിന്റെ പുസ്തകങ്ങള്‍ വായിച്ചാല്‍ ആരും അതിശയിക്കും. ചായയടിക്കുന്ന കൈകളില്‍ നിന്നു വിരിയുന്നതോ ഈ ഭാവനയൊക്കെ എന്നു സംശയിക്കും. ഇനി റാവുവിന്റെ ചായയ്ക്കാണോ വാക്കുകള്‍ക്കാണോ കൂടുതല്‍ മധുരമെന്നു ചോദിച്ചാലും ഉത്തരം എളുപ്പമല്ല. രണ്ടും ഇദ്ദേഹത്തിന് അത്രമാത്രം പ്രിയപ്പെട്ടതാണ്.
62കാരനായ റാവു ഇതുവരെ 12 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും റാവുവിനെ തേടിയെത്തി. തന്റെ കടയില്‍ ചായകുടിക്കാന്‍ വരുന്നവരെക്കുറിച്ചും ചുറ്റുപാടുമുള്ളവരെക്കുറിച്ചുമൊക്കെയാണ് ഈ കഥകളിലുള്ളത്. ആമസോണിലും ഫഌപ്കാര്‍ട്ടിലുമൊക്കെ ജീവിതഗന്ധിയായ ഈ പുസ്തകങ്ങള്‍ വാങ്ങാന്‍ കിട്ടും. ഒരു പുസ്തകം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്കിലും സജീവമാണ് റാവു.
മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നു ന്യൂഡല്‍ഹിയിലേക്ക് 40 രൂപയുമായി വണ്ടി കയറുമ്പോള്‍ റാവുവിന് പ്രായം 18. ഡല്‍ഹിയിലെത്തി അഞ്ച് വര്‍ഷത്തിനുശേഷം വിഷ്ണു ദിഗംഭര്‍ മാര്‍ഗില്‍ ചായക്കട ആരംഭിച്ചു. ഇക്കാലത്താണ് ആദ്യ നോവല്‍ എഴുതുന്നത്. ഇതുമായി ഒരു പ്രസാധകനെ സമീപിച്ചെങ്കിലും ചായക്കടക്കാരന് ഒരിക്കലും എഴുതാനാവില്ലെന്നു പറഞ്ഞു ലക്ഷ്മണെ അയാള്‍ പുറത്താക്കി. പുസ്തകം പ്രസിദ്ദീകരിക്കാനുള്ള പണം സ്വയം കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്.
ഇതിനിടെ പഠിക്കാനും സമയം കണ്ടെത്തി. ചായക്കടയില്‍ നിന്നു ലഭിക്കുന്ന ഓരോ നാണയത്തുട്ടും കൂട്ടിവച്ച് പുസ്തകം പ്രസിദ്ദീകരിക്കാന്‍ ആവശ്യമായ 7000 രൂപ സമ്പാദിച്ചു. ആദ്യ നോവല്‍ കൈകളിലെത്തിയപ്പോള്‍ സ്വയം സൈക്കിളില്‍ സ്‌കൂളുകള്‍ തോറും കയറിയിറങ്ങി വില്‍പ്പന നടത്തി.
രാത്രി ഒമ്പത് മണി വരെ നീളുന്ന ചായവില്‍പ്പനയ്ക്ക് ശേഷം ഒരു മണി വരെ സര്‍ഗരചനകള്‍ പുറത്തെടുക്കും. 2003ല്‍ ഇന്ദ്രപ്രസ്ഥ സാഹിത്യ ഭാരതി അവാര്‍ഡിന് അര്‍ഹനായി. 42 വയസിലാണ് ബിഎ ബിരുദമെടുക്കുന്നത്. ബിരുദാനന്തര ബിരുദം പരീക്ഷയ്ക്ക് തയാറെടുക്കുകയാണ് ഈ വര്‍ഷം. ഇതിന് ശേഷം ഹിന്ദി സാഹിത്യത്തില്‍ പിഎച്ച്ഡി എടുക്കാനാണ് ആഗ്രഹമെന്നും റാവു പറയുന്നു.
SUMMARY: Laxman Rao, He sells tea on the roadside in Delhi. He is also an author, having penned 20 novels in Hindi so far. What’s more, Hindi is not even his mother tongue! Laxman originally hailed from Maharashtra and has settled down in Delhi, running a tea stall. His interest in writing manifested in the form of a book in the late 70s.
നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് ഇദ്ദേഹം. ഒരു സാധാരണ ചായക്കടക്കാരന്‍, പറയത്തക്ക വിദ്യാഭ്യാസം അവകാശപ്പെടാനില്ലാത്തയാള്‍ എന്നൊക്കെ ചിന്തിക്കാന്‍ വരട്ടെ, ഒരു തവണയെങ്കിലും റാവുവിന്റെ പുസ്തകങ്ങള്‍ വായിച്ചാല്‍ ആരും അതിശയിക്കും. ചായയടിക്കുന്ന കൈകളില്‍ നിന്നു വിരിയുന്നതോ ഈ ഭാവനയൊക്കെ എന്നു സംശയിക്കും. ഇനി റാവുവിന്റെ ചായയ്ക്കാണോ വാക്കുകള്‍ക്കാണോ കൂടുതല്‍ മധുരമെന്നു ചോദിച്ചാലും ഉത്തരം എളുപ്പമല്ല. രണ്ടും ഇദ്ദേഹത്തിന് അത്രമാത്രം പ്രിയപ്പെട്ടതാണ്.
62കാരനായ റാവു ഇതുവരെ 12 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങളും റാവുവിനെ തേടിയെത്തി. തന്റെ കടയില്‍ ചായകുടിക്കാന്‍ വരുന്നവരെക്കുറിച്ചും ചുറ്റുപാടുമുള്ളവരെക്കുറിച്ചുമൊക്കെയാണ് ഈ കഥകളിലുള്ളത്. ആമസോണിലും ഫഌപ്കാര്‍ട്ടിലുമൊക്കെ ജീവിതഗന്ധിയായ ഈ പുസ്തകങ്ങള്‍ വാങ്ങാന്‍ കിട്ടും. ഒരു പുസ്തകം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. ഫെയ്‌സ്ബുക്കിലും സജീവമാണ് റാവു.
മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നു ന്യൂഡല്‍ഹിയിലേക്ക് 40 രൂപയുമായി വണ്ടി കയറുമ്പോള്‍ റാവുവിന് പ്രായം 18. ഡല്‍ഹിയിലെത്തി അഞ്ച് വര്‍ഷത്തിനുശേഷം വിഷ്ണു ദിഗംഭര്‍ മാര്‍ഗില്‍ ചായക്കട ആരംഭിച്ചു. ഇക്കാലത്താണ് ആദ്യ നോവല്‍ എഴുതുന്നത്. ഇതുമായി ഒരു പ്രസാധകനെ സമീപിച്ചെങ്കിലും ചായക്കടക്കാരന് ഒരിക്കലും എഴുതാനാവില്ലെന്നു പറഞ്ഞു ലക്ഷ്മണെ അയാള്‍ പുറത്താക്കി. പുസ്തകം പ്രസിദ്ദീകരിക്കാനുള്ള പണം സ്വയം കണ്ടെത്താനുള്ള ശ്രമമായിരുന്നു പിന്നീട്.
ഇതിനിടെ പഠിക്കാനും സമയം കണ്ടെത്തി. ചായക്കടയില്‍ നിന്നു ലഭിക്കുന്ന ഓരോ നാണയത്തുട്ടും കൂട്ടിവച്ച് പുസ്തകം പ്രസിദ്ദീകരിക്കാന്‍ ആവശ്യമായ 7000 രൂപ സമ്പാദിച്ചു. ആദ്യ നോവല്‍ കൈകളിലെത്തിയപ്പോള്‍ സ്വയം സൈക്കിളില്‍ സ്‌കൂളുകള്‍ തോറും കയറിയിറങ്ങി വില്‍പ്പന നടത്തി.
SUMMARY: Laxman Rao, He sells tea on the roadside in Delhi. He is also an author, having penned 20 novels in Hindi so far. What’s more, Hindi is not even his mother tongue! Laxman originally hailed from Maharashtra and has settled down in Delhi, running a tea stall. His interest in writing manifested in the form of a book in the late 70s.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.