വാജ്‌പേയിക്ക് ഭാരത രത്‌ന ആവശ്യമില്ല: രാജ്‌നാഥ് സിംഗ്

 


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിക്ക് ഭാരത രത്‌ന ആവശ്യമില്ലെന്ന് ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗ്. ബുധനാഴ്ച വാജ്‌പേയിയുടെ 89 മ് ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിക്കിടെയാണ് രാജ്‌നാഥ് ഇക്കാര്യം പറഞ്ഞത്.

ഭാരതത്തിന്റെ രത്‌നമായ വാജ്‌പേയിക്ക് ഭാരത രത്‌ന ആവശ്യമില്ലെന്നായിരുന്നു രാജ്‌നാഥിന്റെ പരാമര്‍ശം. അതേസമയം ഡല്‍ഹിയിലെ ബിജെപി വക്താക്കളായ ഹരീഷ് ഖുറാന, സതീഷ് ഉപാദ്ധ്യായ എന്നിവര്‍ വാജ്‌പേയിക്ക് ഭാരത രത്‌ന നല്‍കണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് പ്രണബ് മുഖര്‍ജിക്ക് കത്തയച്ചു.
വാജ്‌പേയിക്ക് ഭാരത രത്‌ന ആവശ്യമില്ല: രാജ്‌നാഥ് സിംഗ്
വാജ്‌പേയിക്ക് ഭാരത രത്‌ന നല്‍കാത്തതിനുപിന്നില്‍ കോണ്‍ഗ്രസിന്റെ വിലകുറഞ്ഞ രാഷ്ട്രീയമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ വാജ്‌പേയിക്ക് ഭാരത രത്‌ന നല്‍കുമെന്നും ബിജെപി പറഞ്ഞിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

SUMMARY: New Delhi: The Bharatiya Janata Party celebrated party stalwart Atal Bihari Vajpayee's birthday with much fanfare as the former prime minister turned 89 on Wednesday and launched several initiatives to mark the occasion.
Keywords: Atal Bihari Vajpayee, Bharatiya Janata Party, Rajnath Singh, Bharat Ratna
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia