അലഹാബാദ്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വിശ്വഹിന്ദു പരിഷത്തിന് ബിജെപി അദ്ധ്യക്ഷന്‍ രാജ് നാഥ് സിംഗിന്റെ ഉറപ്പ്. കുംഭമേളയില്‍ പങ്കെടുക്കാന്‍ അലഹാബാദിലെത്തിയതായിരുന്നു രാജ്നാഥ് സിംഗ്. ഗംഗാ നദിയില്‍ സ്നാനം ചെയ്ത ശേഷം വിശ്വഹിന്ദു പരിഷത്ത് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സിംഗ് ഉറപ്പ് നല്‍കിയത്.
2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യതിരഞ്ഞെടുപ്പ് വിഷയം ഹിന്ദുത്വ അജണ്ടയാണെന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നത് സംശയമില്ലാത്ത കാര്യമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. വിഎച്ച്പി ഉന്നയിച്ച പ്രസ്തുത നടത്തിക്കൊടുക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്. രാമക്ഷേത്രം നിര്‍മ്മിക്കുക എന്നത് ഞങ്ങളുടേയും അതിയായ ആഗ്രഹമാണ് സിംഗ് കൂട്ടിച്ചേര്‍ത്തു. 250ഓളം സന്യാസികളാണ് രാജ്നാഥ് സിംഗുമായി ചര്‍ച്ചനടത്തിയത്.
രാമക്ഷേത്രം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്പോട്ട് പോകുമെന്നും വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ ബിജെപി അദ്ധ്യക്ഷനെ അറിയിച്ചതായാണ് റിപോര്‍ട്ട്.
SUMMERY: Allahabad: BJP president Rajnath Singh, who took a dip in the Ganga at the Kumbh Mela in Allahabad today, was present when the Vishwa Hindu Parishad struck a combative note threatening an agitation to demand a law to facilitate the construction of a Ram temple at Ayodhya.
Keywords: National, Allahabad, BJP, President, Rajnath Singh, Dip, Ganga, Kumbh Mela, Allahabad, Vishwa Hindu Parishad, Threatening, Agitation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.