ഞാന്‍ ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നില്ല: അസദുദ്ദീന്‍ ഒവൈസി

 


ഹൈദരാബാദ്: (www.kvartha.com 23.09.15) ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീന്‍ ഒവൈസി.

ഞാന്‍ രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജ്യത്തെ ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. മുസ്ലീങ്ങളെ ബഹുമാനിക്കുന്നത് കാണാനും അവര്‍ രാജ്യത്തെ ഒന്നാം തരം പൗരന്മാരാകാനും ഞാന്‍ ആഗ്രഹിക്കുന്നുണ്ട് ഒവൈസി പറഞ്ഞു.

ഞാന്‍ ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നില്ല: അസദുദ്ദീന്‍ ഒവൈസി

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി നജ്മ ഹിബത്തുല്ലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഒവൈസി. മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലായിരുന്നു നജ്മ ഒവൈസിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂണിവേഴ്‌സിറ്റി ബിജെപിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന കേന്ദ്രമായി മാറിയെന്നും ഒവൈസി കുറ്റപ്പെടുത്തി.

യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലര്‍ പദവിയിലേയ്ക്ക് അസിം പ്രേംജി, ഗുല്‍സാര്‍, അമിതാഭ് ബച്ചന്‍ എന്നിവരെ തള്ളിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുഖ്യസഹായിയായ സഫര്‍ സരേഷ് വാലയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്.

SUMMARY: Majlis-e-Ittehadul Muslimeen (MIM) chief Asaduddin Owaisi on Tuesday said he doesn't want to break the country but wants to strengthen it. "I don't want to break the country, I want to strengthen it. I want to show Muslims are respected and first class citizens of the country," said Owaisi while reacting to union minister Najma Heptulla's allegation made during her visit to the Moulana Azad National Urdu University (MANUU) here on Sunday

Keywords: Majlis-e-Ittehadul Muslimeen (MIM), Asaduddin Owaisi, Najma Heptulla, Moulana Azad National Urdu University (MANUU)
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia