ലൈറ്റ് ഓൺ ആക്കുന്നതിനിടയിൽ ഓക്സിജൻ കോണ്സെന്ട്രേറ്ററിന് തീപിടിച്ചു; യുവതി വെന്ത് മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ
Jul 18, 2021, 16:05 IST
ജയ്പൂർ: (www.kvartha.com 18.07.2021) ഓക്സിജൻ കോൺസെൻട്രേറ്ററിന് തീ പിടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഗംഗാപൂരിൽ ഉദയ് ബെൻഡിലാണ് സംഭവം. സന്തോഷ് മീനയെന്ന യുവതിയാണ് മരിച്ചത്. ഇവരെ വനിതാ കോളേജ് പ്രിന്സിപ്പാളാണ്. പുലർച്ചെ ഉണർന്നെണീറ്റ മീന ലൈറ്റ് ഓൺ ആക്കുന്നതിനിടയിൽ ഓക്സിജൻ കോൺസെൻട്രേറ്ററിന് തീ പിടിക്കുകയായിരുന്നു. തുടർന്ന് തീ പടരുകയും മീനയ്ക്കും ഭർത്താവിനും ഗുരുതരമായി പൊള്ളൽ ഏൽക്കുകയുമായിരുന്നു.
നിലവിളി കേട്ടെത്തിയ അയൽവാസികൾ ഇരുവരെയും ഉടനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മീനയുടെ ജീവൻ രക്ഷിക്കാനായില്ല. മീനയുടെ ഭർത്താവ് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇവരുടെ പത്തും പന്ത്രണ്ടും വയസുള്ള മക്കൾ മീനയുടെ വീട്ടിലായിരുന്നു.
കോവിഡ് ബാധിതനായിരുന്ന മീനയുടെ ഭർത്താവിന് ശ്വാസ തടസം അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് വീട്ടിൽ ഓക്സിജൻ സിലിണ്ടറും മെഷീനും സ്ഥാപിച്ചത്.
ഇന്ത്യയിൽ ഇതാദ്യമായാണ് ഓക്സിജൻ കോൺസെൻട്രേറ്ററിന് തീപിടിച്ച് അപകടം സംഭവിക്കുന്നത്.
SUMMARY: Jaipur: Corona has been in full panic all over the world for some time now, the first case of an accident caused by an oxygen concentrator burst in the Gangapur City of Rajasthan has come to light.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.