പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ മോഡി: പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ സമ്പത്ത്
Nov 7, 2014, 16:43 IST
വാരണാസി: (www.kvartha.com 07.11.2014) പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്ത് പെണ്‍ഭ്രൂണഹത്യ വര്‍ധിച്ചിരിക്കയാണെന്നും അത് അവസാനിപ്പിക്കണമെന്നും മോഡി ആവശ്യപ്പെട്ടു. പെണ്‍കുട്ടികളെ ഒരു ഭാരമായി കാണുന്ന സമൂഹമാണ് ഇന്നുള്ളത്. ആ രീതിക്ക് മാറ്റം വരണം.
സ്വന്തം മണ്ഡലമായ വാരണാസിയില്‍ ജയപൂര്‍ ഗ്രാമത്തെ ദത്തെടുക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി(സന്‍സദ് ആദര്‍ശ് ഗ്രാമം). ബിജെപി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് ഇത്. രണ്ടു ദിവസത്തെ വാരാണസി സന്ദര്‍ശനത്തിനെത്തിയ നരേന്ദ്ര മോഡി ജയാപൂരില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഗ്രാമത്തെ ദത്തെടുക്കുന്നതായി പ്രഖ്യാപിച്ചത്.
.ചടങ്ങില്‍ പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ സമ്പത്താണെന്നും പെണ്‍കുഞ്ഞുങ്ങളില്ലാത്ത ലോകത്ത് മനുഷ്യവംശത്തിന് നിലനില്‍പില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആയിരം യുവാക്കള്‍ക്ക് 800 പെണ്‍കുട്ടികള്‍ എന്നാണ് ഇപ്പോഴത്തെ കണക്ക്. അങ്ങനെ വരുമ്പോള്‍ ഇരുന്നൂറ് ആണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കിട്ടാതെ വരും. അതുകൊണ്ടുതന്നെ ഈ അവസ്ഥയ്ക്ക് മാറ്റം വരണം.
മാത്രമല്ല കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവും മോഡി ഉന്നയിച്ചു. കഴിഞ്ഞ അറുപത് വര്‍ഷമായി ഇന്ത്യയിലെ ഗ്രാമങ്ങള്‍ക്ക് വികസനമില്ലെന്നും ഇതിനു കാരണം ഡെല്‍ഹി ഭരിച്ചവരും ഉത്തര്‍പ്രദേശ് ഭരിച്ചവരും കൊണ്ടുവന്ന നയങ്ങളാണെന്നും മോഡി പറഞ്ഞു. അതിനാല്‍ ഗ്രാമങ്ങളുടെ വികസനത്തിന് സര്‍ക്കാരുകളെ ആശ്രയിക്കുന്ന രീതി മാറ്റി ഗ്രാമങ്ങള്‍ക്ക് സ്വന്തം പദ്ധതികളും തൊഴില്‍ വൈഭവവും കൊണ്ട് സ്വയം വികസിക്കാന്‍ കഴിയണം. ഇതിനുവേണ്ടിയാണ് സര്‍ക്കാര്‍ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചത്.
പ്രസംഗത്തിനിടെ മോഡി ഗ്രാമത്തിന്റെ അധിപ ദുര്‍ഗാദേവിക്ക് പ്രസംഗിക്കാന്‍ മൈക്ക് ശരിയാക്കി വെച്ച് കസേരയില്‍ നിന്നും ഏഴുന്നേറ്റത് ഗ്രാമീണരെ ആവേശഭരിതരാക്കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
രണ്ടാഴ്ച മുമ്പ് വിവാഹിതയായ കോളജ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍
Keywords: As it happened: Modi adopts Jayapur village, Prime Minister, Congress, Girl, Criticism, Marriage, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.