ഡെല്‍ഹിയില്‍ കലാശക്കൊട്ട് : എ എ പി കേവല ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വേകള്‍

 


ഡെല്‍ഹി: (www.kvartha.com 05/02/2015) ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വ്യാഴാഴ്ച കലാശക്കൊട്ട്. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി നീണ്ടുനിന്ന തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനദിവസം പ്രമുഖ സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ സ്വന്തം മണ്ഡലങ്ങളില്‍ പ്രചാരണം നടത്തും. ശക്തമായ ത്രികോണ മത്സരത്തിന്റെ വീറും വാശിയും തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ കാണാമായിരുന്നു. ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷം നേടുമെന്നാണ് ഒടുവിലത്തെ അഭിപ്രായ സര്‍വേ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നത്. ബിജെപിയും ആം ആദ്മിയും തമ്മിലുള്ള മത്സരത്തില്‍ കോണ്‍ഗ്രസിന് സ്ഥാനമില്ല. അതുകൊണ്ട് തന്നെ മത്സരരംഗത്ത് സജീവസാന്നിധ്യമാകാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. വോട്ടുകള്‍ ചോരുന്നത് ആം ആദ്മി പാര്‍ട്ടിയിലേക്കായതിനാല്‍, പാവപ്പെട്ടവരുടെ പാര്‍ട്ടി കോണ്‍ഗ്രസാണെന്നു സ്ഥാപിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

പ്രചാരണത്തിന് മുന്‍പ് ത്രികോണ മത്സരമെന്ന വിലയിരുത്തലുകള്‍ ഉണ്ടായിരുന്നുവെങ്കിലും കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാണ്. എഎപി, ബിജെപി നേതാക്കളുടെ പ്രസംഗത്തില്‍ പോലും കോണ്‍ഗ്രസിനെ പരാമര്‍ശിക്കുന്നില്ല. സോണിയയും രാഹുലും വിജയത്തിനായി റാലികള്‍ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കു പോലും വിശ്വാസമില്ല. കഴിഞ്ഞ തവണത്തെ എട്ടു സീറ്റുകളില്‍ നിന്ന് കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമോയെന്നാണ് ഇനി അറിയേണ്ടത്.

അഴിമതിക്കെതിരെ ശക്തമായ പ്രചാരണം നടത്തിയ ആം ആദ്മി പാര്‍ട്ടിയെ വ്യാജ ഫണ്ട് വിവാദത്തില്‍ പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ അഭിപ്രായ സര്‍വേ ഫലങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസം ആം ആദ്മി പാര്‍ട്ടിക്കുണ്ട്. ബിജെപി ആസൂത്രണം ചെയ്ത ഫണ്ട് വിവാദമൊന്നും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ് ഉന്നത നേതാക്കള്‍ പറയുന്നത്.  40 ല്‍ അധികം സീറ്റ് നേടി കെജ്‌രിവാള്‍ ഡെല്‍ഹി പിടിക്കുമെന്നാണ് സര്‍വേയുടെ വിലയിരുത്തല്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് മികച്ച വിജയം ലഭിച്ചിരുന്നുവെങ്കിലും അത് ശരിയായ വിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ആം ആദ്മിക്ക് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് വാഗ്ദാനമായ ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അന്ന് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മിക്ക് ഡെല്‍ഹിയിലെ ഭരണം രാജിവെക്കേണ്ടതായി വന്നത്. എന്നാല്‍ ഇനി അത്തരം പാളിച്ചകള്‍ ഒന്നും തന്നെ വരുത്തില്ലെന്ന ഉറപ്പാണ് ആം ആദ്മിക്കുള്ളത്.

ഡെല്‍ഹിയില്‍ കലാശക്കൊട്ട് : എ എ പി കേവല ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വേകള്‍അതേസമയം ഡെല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി
ജെ പി മത്സരിപ്പിക്കുന്ന മുന്‍ ഐ പി എസ് ഓഫീസര്‍ കിരണ്‍ബേദിക്കെതിരെ മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

അണ്ണാഹസാരെയോടൊപ്പം അഴിമതിക്കെതിരെ പോരാടിയിരുന്ന കിരണ്‍ബേദി അവസരവാദിയാണെന്നാണ് നേതാക്കളുടെ ആരോപണം. മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് ഡെല്‍ഹിയില്‍ കിരണ്‍ ബേദിയെ സ്ഥാനാര്‍ത്ഥിയാക്കിയതിലും നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
15.90 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍
Keywords:  As Arvind Kejriwal's AAP surges, BJP says Delhi election result not a referendum on Narendra Modi govt, Congress, Rahul Gandhi, Sonia Gandhi, Rally, Corruption, Anna Hazare, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia