കേജരിവാളിന്റെ ആവശ്യമനുസരിച്ച് സുരക്ഷ നല്‍കും: ഡല്‍ഹി പോലീസ് കമ്മീഷണര്‍

 


ന്യൂഡല്‍ഹി: (www.kvartha.com 17/02/2015) ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് അദ്ദേഹത്തിന്റെ ആവശ്യമനുസരിച്ചുള്ള സുരക്ഷ നല്‍കുമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബിഎസ് ബാസ്സി. ഇസഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കാന്‍ കേജരിവാള്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ബാസ്സിയുടെ വിശദീകരണം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി പോലീസ് കമ്മീഷണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഉയര്‍ന്ന സുരക്ഷ സ്വീകരിക്കുന്നത് ജനങ്ങളുമായുള്ള ഇടപഴകലിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് സുരക്ഷ സ്വീകരിക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സുരക്ഷ നല്‍കുന്നയാള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയില്‍ സുരക്ഷ ഒരുക്കില്ലെന്നും അവര്‍ ആവശ്യപ്പെടുന്ന രീതിയിലായിരിക്കും സുരക്ഷയെന്നും കമ്മീഷണര്‍ അറിയിച്ചു.

കേജരിവാളിന്റെ ആവശ്യമനുസരിച്ച് സുരക്ഷ നല്‍കും: ഡല്‍ഹി പോലീസ് കമ്മീഷണര്‍
SUMMARY: Delhi Police on Monday said it it will re-organise the security apparatus as per the needs of Chief Minister Arvind Kejriwal, who has been apprehensive about taking protection saying it will hamper his interaction with the public.

Keywords: Delhi Assembly Poll, Aam Aadmi Party, Arvind Kejriwal, Delhi Chief Minister, AAP, Cabinet,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia