Jail | ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ തിഹാര്‍ ജയിലിലേക്ക്; ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
Apr 1, 2024, 13:29 IST
ന്യൂഡെല്‍ഹി: (KVVARTHA) മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതിയുടെ ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചതോടെയാണ് നടപടി. കേജ് രിവാളിനെ തിഹാര്‍ ജയിലിലേക്ക് മാറ്റും. വീട്ടിലെ ഭക്ഷണവും മരുന്നും രാമായണം, മഹാഭാരതം പോലുള്ള
പുസ്തകങ്ങളും അനുവദിക്കണമെന്ന് കേജ് രിവാള്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
മാര്‍ച് 21ന് രാത്രി 9.11നാണ് ഇഡി കേജ് രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒമ്പത് തവണ സമന്‍സ് നല്‍കിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന കേജ് രിവാളിന്റെ സിവില്‍ ലെയ്ന്‍സിലെ ഔദ്യോഗിക വസതിയില്‍ എത്തി ഇഡി സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റില്‍നിന്നു സംരക്ഷണം അനുവദിക്കാനാവില്ലെന്നു ഡെല്‍ഹി ഹൈകോടതി വ്യക്തമാക്കി മണിക്കൂറുകള്‍ക്കകമായിരുന്നു അറസ്റ്റ്. അറസ്റ്റിന് പിന്നാലെ നാടകീയ രംഗമായിരുന്നു നടന്നത്.
കേജ് രിവാളിന്റെ പ്രാഥമിക കസ്റ്റഡി മാര്‍ച് 28ന് അവസാനിച്ചെങ്കിലും ഇഡിയുടെ ആവശ്യപ്രകാരം ഡെല്‍ഹി റോസ് അവന്യു കോടതി കസ്റ്റഡി കാലാവധി തിങ്കളാഴ്ച വരെ നീട്ടുകയായിരുന്നു. ഏഴുദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. എന്നാല്‍ ഏപ്രില്‍ ഒന്നുവരെ കസ്റ്റഡി നീട്ടി സ്‌പെഷ്യല്‍ ജഡ്ജ് കാവേരി ബവേജ ഉത്തരവിടുകയായിരുന്നു. ഇഡി കസ്റ്റഡിയില്‍ നിന്നാണ് കേജ് രിവാള്‍ ഇതുവരെ ഭരണം നടത്തിവന്നത്.
അതേസമയം അറസ്റ്റിനെതിരെ കേജ് രിവാള്‍ ഡെല്‍ഹി ഹൈകോടതിയെ സമീപിച്ചിരുന്നു. തന്റെ മൗലീകാവകാശം ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് കേജ് രിവാള്‍ കോടതിയെ സമീപിച്ചത്. ഇതില്‍ ഡെല്‍ഹി ഹൈകോടതി ഇഡിക്ക് നോടിസ് അയച്ചിട്ടുണ്ട്. ഏപ്രില്‍ രണ്ടിനുള്ളില്‍ മറുപടി നല്‍കണമെന്നും ഏപ്രില്‍ മൂന്നിന് വിചാരണ ആരംഭിക്കുമെന്നുമാണ് കോടതി അറിയിച്ചത്.

Keywords: Arvind Kejriwal Sent To Jail After Probe Agency Claims He's 'Uncooperative', New Delhi, News, Arvind Kejriwal, Tihar Jail, Court, Custody, Politics, Enforcement, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.