റിപ്പബ്ലിക് ദിന പരേഡില്‍ അരവിന്ദ് കേജരിവാളിനെ ക്ഷണിച്ചില്ല

 


ന്യൂഡല്‍ഹി: (www.kvartha.com 25.01.2015) യുഎസ് പ്രസിഡന്റ് ബരാക് ഒബാമ മുഖ്യാതിഥിയാകുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന് ക്ഷണമില്ല. ഇക്കാര്യത്തില്‍ കടുത്ത പ്രോട്ടോകോള്‍ ലംഘനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ കേജരിവാള്‍ അതൃപ്തനാണ്. കേന്ദ്രസര്‍ക്കാരിന്റെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് കേജരിവാള്‍ ആരോപിച്ചു.

റിപ്പബ്ലിക് ദിന പരേഡില്‍ അരവിന്ദ് കേജരിവാളിനെ ക്ഷണിച്ചില്ലഡല്‍ഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്ക് രാഷ്ട്രീയമാനം ഏറെയാണ്. ഡല്‍ഹിയില്‍ അടുത്തിടെ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോഡി കേജരിവാളിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഇതാദ്യമായായിരുന്നു മോഡി കേജരിവാളിനെതിരെ പ്രസംഗിച്ചത്. കേജരിവാളിനും ആം ആദ്മി പാര്‍ട്ടിക്കുമെതിരെ മൗനം പാലിക്കുക മാത്രമായിരുന്നു മോഡി ഇതുവരെ ചെയ്തിരുന്നത്.

മാത്രമല്ല, ആം ആദ്മി പാര്‍ട്ടിയാണ് തങ്ങളുടെ ശത്രുവെന്ന് കഴിഞ്ഞ ദിവസമാണ് ബിജെപി പ്രസിഡന്റ് അമിത് ഷാ തുറന്നടിച്ചത്.

SUMMARY: Former Delhi Chief Minister and Aam Aadmi Party (AAP) chief Arvind Kejriwal has apparently not been invited for the Republic Day parade, where US President Barack Obama will be the chief guest.

Keywords: Delhi, Republic Day Parade, Delhi ex CM, Arvind Kejriwal, US, President, Barack Obama,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia