സീറ്റ് നല്‍കിയില്ല; കേജ്‌രിവാളിനെ പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചു

 


ന്യു ഡെല്‍ഹി: (www.kvartha.com 28.03.2014) ഹരിയാനയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി നേതാവും ഡെല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് മര്‍ദ്ദനം. പാര്‍ട്ടി അനുയായി തന്നെയാണ് കേജ്‌രിവാളിനെ മര്‍ദ്ദിച്ചത്. കേജ്‌രിവാളിനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മറ്റ് ആം ആദ്മി പ്രവര്‍ത്തകര്‍ ഇയാളെ നന്നായി കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പിച്ചു. ചോദ്യം ചെയ്യലില്‍ ലോകസഭാ തിരഞ്ഞെടുപ്പില്‍ തനിക്കുള്ള സിറ്റ് നിഷേധിച്ചതാണ് അക്രമത്തിന് പിന്നിലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

എന്നാല്‍ തന്നെ ആക്രമിച്ച വ്യക്തിയെ തിരിച്ച് ഉപദ്രവിച്ച ആം ആദ്മി പ്രവര്‍ത്തകരുടെ പെരുമാറ്റത്തില്‍ കേജ്‌രിവാള്‍ ദുഖം പ്രകടിപ്പിച്ചു. ആരോ ഒരാള്‍ പുറകിലൂടെവന്ന് എന്റെ കഴുത്തില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. ഇത്തരം പെരുമാറ്റങ്ങള്‍ ഇനിയും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നുവച്ച് അവര്‍ ചെയ്യുന്നത് പോലെ നമ്മളും പ്രതികരിക്കുകയാണെങ്കില്‍ അവരും നമ്മളും തമ്മില്‍ എന്താണ് വ്യത്യാസം? കേജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തനിക്കുനേരെ ഉണ്ടായാലും പ്രവര്‍ത്തകര്‍ ആത്മസമീപനം പാലിക്കണമെന്നും കേജ്‌രിവാള്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

സീറ്റ് നല്‍കിയില്ല; കേജ്‌രിവാളിനെ പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords :National, AAP, Politics, Rally in Hariyana, Aam Adhmi party leader Arvind Kejriwal attacked, Hitting on the neck, Reject Loksabha seat, Crime, Police arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia