അരുണ്‍ ജെയ്റ്റ്‌ലിയുടെ സ്വത്ത് 6 കോടി കുറഞ്ഞു

 


ന്യൂഡല്‍ഹി: (www.kvartha.com 03.07.2016) ഈ വര്‍ഷം സ്വത്ത് പ്രഖ്യാപിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സ്വത്തുവിവരങ്ങളും ബാധ്യതകളും ജെയ്റ്റ്‌ലി പുറത്തുവിട്ടു. ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളെ വസ്തുക്കളും ഇതില്‍ ഉള്‍പ്പെടും. ജെയ്റ്റ്‌ലിയുടെ സ്വത്തുക്കള്‍ 67.01 കോടിയില്‍ നിന്നും 60.99 കോടിയായി കുറഞ്ഞിട്ടുണ്ട്. അതായത് 6.02 കോടിയുടെ കുറവ്.

പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. നാല് സംസ്ഥാനങ്ങളിലായി ആരോളം പ്രോപ്പര്‍ട്ടികളാണ് ജെയ്റ്റ്‌ലിക്കും ഭാര്യയ്ക്കുമുള്ളത്. ഡല്‍ഹിയില്‍ മൂന്നും ഹരിയാന, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോന്നും.

രണ്ട് സജീവ ബാങ്ക് അക്കൗണ്ടുകളാണ് ജെയ്റ്റ്‌ലിക്കുള്ളത്. ഭാര്യ സംഗീത ജെയ്റ്റ്‌ലിക്ക് ഒരു അക്കൗണ്ടുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കില്‍ 69.43 കോടിയുടെ ബാലന്‍സ് ഇവര്‍ക്കുണ്ട്. ഇതില്‍ കൈവശമുള്ള പണമായി 6.82 ലക്ഷം രൂപയും പിപിഎഫായി 13.80 ലക്ഷം രൂപയുമുണ്ട്.
അരുണ്‍ ജെയ്റ്റ്‌ലിയുടെ സ്വത്ത് 6 കോടി കുറഞ്ഞു

SUMMARY: Finance minister Arun Jaitley becomes first Minister for this year to declare his assets and liabilities. The asset includes properties in Delhi, Haryana, Gujarat and Punjab. Official data suggests that Jaitley's wealth declined by Rs 6.02 crore to Rs 60.99 crore against Rs 67.01 crore in 2014-15.

Keywords: Finance minister, Arun Jaitley, First Minister, Year, Declare, Assets, Liabilities, Asset, Properties, Delhi, Haryana, Gujarat, Punjab
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia