ശ്രീനഗര്‍: (www.kvartha.com 07/08/2015) ജമ്മുകാശ്മീരില്‍ അറസ്റ്റിലായ ഭീകരന്‍ നവീദ് ഇന്ത്യയിലെത്തിയത് തന്റെ സഹപ്രവര്‍ത്തകന്‍ അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന് പ്രതികാരം തീര്‍ക്കാനാണോ? കശ്മീരില്‍ രണ്ടു ബിഎസ്എഫ് ജവാന്മാരേയും ഒരു നാട്ടുകാരനേയും കൊന്ന മുഹമ്മദ് നവീദ് ലഷ്‌കര്‍ പരിശീലനം നേടിയത് അജ്മല്‍ കസബിനൊപ്പമൊന്നു റിപ്പോര്‍ട്ട്.
നവീദിനെ പോലീസും ഇന്റലിജന്‍സും ചോദ്യം ചെയ്യുന്നതിനിടെയാണ് ഈ നിര്‍ണായക വിവരം ലഭിച്ചത്. നവീദിന് മൂന്നു മാസത്തെ കഠിന പരിശീലനങ്ങളാണ് ലഷ്‌കര്‍ ഇ തോയിബയുടെ മന്‍സിഹ്‌റയിലെ ക്യാംപില്‍ നിന്നു ലഭിച്ചത്. ഇതേ പരിശീലനം തന്നെ 26/ 11ന് കസബിനും ലഭിച്ചിരുന്നു. ഇതിനു ശേഷം തെക്കന്‍ കശ്മീരിലെത്തിയ നവീദ് അവിടെ കമാന്‍ഡറുടെ കീഴില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു. ഇവിടെ നിന്നാണ് നവീദിന് കാസിം ഖാന്‍ എന്ന കോഡ് നാമം നല്‍കിയത്.
പിന്നീട് നവീദ് തന്‍മാര്‍ഗിലെ ബാബ റെയ്ഷിയിലേക്ക് പ്രവര്‍ത്തന മേഖല മാറ്റി. ഇവിടെ ഏതു നിമിഷവും വലിയൊരു ഭീകരാക്രമണം നടത്താനുളള നിര്‍ദേശവും കാത്ത് അയാളിരുന്നു. അവസാനം ഉന്നതങ്ങളില്‍ നിന്നു നിര്‍ദേശം കിട്ടിയതനുസരിച്ച് ജമ്മു ശ്രീനഗര്‍ ഹൈവേയിലെ സൈനിക താവളം ആക്രമിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു. ഇതിനു മുന്‍പ് ഇയാള്‍ ഭീകരാക്രമണത്തില്‍ പങ്കെടുത്തതിന് തെളിവുകളൊന്നുമില്ലെന്നും പൊലീസ് പറയുന്നു.
1995ല്‍ ഒരു ഭൂരഹിത കര്‍ഷകന്റെ മകനായി ഫൈസലാബാദിലായിരുന്നു ഇയാളുടെ ജനനം. പഠനത്തിനു ശേഷം തൊഴിലില്ലായ്മ തന്നെയായിരുന്നു നവീദിനെയും അലട്ടിയ പ്രശ്‌നം. ജോലിയൊന്നും ചെയ്യാതെയും അന്വേഷിക്കാതെയും ഇരിക്കുന്ന നവീദിനെ കണ്ടു കോപിതനായ പിതാവ് അയാളെ ദിവസേന അടിക്കുമായിരുന്നു. ഇതില്‍ മനംനൊന്ത് യുവാവ് നാടുവിടുകയുമായിരുന്നു. ലഷ്‌കര്‍ താവളത്തിലെത്തിയ യുവാവ് അവിടെ പരിശീലനത്തിനു ചേര്‍ന്നു. സിനിമകള്‍ കാട്ടിയും ക്ലാസുകള്‍ എടുത്തുമാണ് അവിടെ പരിശീലനം നല്‍കിയിരുന്നത്. പിന്നീട് ഇപ്പോള്‍ ഭീകരാക്രമണം നടത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് ഇയാളെ പിടിച്ചു പൊലീസില്‍ ഏല്‍പ്പിച്ചത്. നവീദ് പാകിസ്ഥാനിയാണെന്ന വാര്‍ത്ത പാകിസ്ഥാന്‍ നിഷേധിച്ചിരുന്നു.
Keywords: Naveed, Trained, Terrorist, Ajmal Kasab, Lashkar e- Taiba camp, Mansehra, Jammu Kashmir, Police, Intelligence, Terrorist attack, Faisalabad. Kasim Khan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.