Probe | ജമ്മു കശ്മീരില്‍ ദുരൂഹ സാഹചര്യത്തില്‍ 3 യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് സൈന്യം
Dec 25, 2023, 11:02 IST
ന്യൂഡെല്‍ഹി: (KVARTHA) ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ സുരന്‍കോട്ടില്‍ മൂന്ന് പ്രദേശവാസികളെ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രമായ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. സംഭവത്തില്‍ ജമ്മു കശ്മീര്‍ പൊലീസ് കേസെടുത്തു.
ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയില്‍ എടുത്തവരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രദേശവാസികള്‍ ആരോപിച്ചിരുന്നത്. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ടികളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്. യാഥാര്‍ത്യം മറച്ചുവെക്കാന്‍ സര്‍കാര്‍ എല്ലാം മൂടിവെക്കുകയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തിയും വിമര്‍ശിച്ചു.
സംഭവത്തില്‍ രാഷ്ട്രീയ പാര്‍ടികള്‍ വന്‍ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടാണ് മൂന്ന് പേരും മരിച്ചതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎം പിബി കുറ്റപ്പെടുത്തി. സഹായധനം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
അതേസമയം, അന്വേഷണവുമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.
Keywords: News, National, National-News, Police-News, Malayalam-News, Indian Army, Launched, Probe, Death, Three Civilians, J&K, Poonch News, Found Dead, Jammu and Kashmir, Internal Investigation, Allegations, Custody, Army launches probe into deaths of three civilians in J&K's Poonch.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.