മുസ്ലിമായതിന്റെ പേരില്‍ ഡെല്‍ഹിയില്‍ മലയാളി അധ്യാപികയ്ക്ക് ഫ് ളാറ്റ് നിഷേധിച്ചു; വിവേചനങ്ങളെ തുറന്നുകാണിക്കുന്ന അധ്യാപികയുടെ യൂ ട്യൂബ് അപ്പീല്‍ വൈറലാവുന്നു

 


ഡെല്‍ഹി: (www.kvartha.com 23.07.2015) മുസ്ലീമായതിന്റെ പേരില്‍ രാജ്യ തലസ്ഥാനമായ ഡെല്‍ഹിയില്‍ അനുഭവിക്കുന്ന വിവേചനങ്ങളെ തുറന്നുകാണിക്കുന്ന ഡെല്‍ഹി സര്‍വകലാശാലയിലെ മലയാളി അധ്യാപികയുടെ യൂ ട്യൂബ് അപ്പീല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

മുസ്ലീമായതിന്റെ പേരില്‍ വാടക വീട് നിഷേധിക്കപ്പെട്ട അധ്യാപിക അവസാനം മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ സഹായത്തിനായി യൂ ട്യൂബ് ആയുധമാക്കുകയായിരുന്നു.  ഡെല്‍ഹി സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള കോളജില്‍ ഇംഗ്ലീഷ് അസി.പ്രഫസറാണ് കാഴ്ചശക്തിയില്ലാത്ത ഡോ. റീം ഷംസുദ്ദീന്‍. ആലുവ സ്വദേശിനിയാണ് ഇവര്‍.

ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് സര്‍വ്വകലാശാലയില്‍ നിന്ന് (ഇഫ്‌ലു) എം.എയും എംഫിലും പി.എച്ച്.ഡിയും ചെയ്ത ശേഷം ഡെല്‍ഹി സര്‍വ്വകലാശാലയില്‍ അസി. പ്രൊഫസറായി ജോലി കിട്ടിയ ഡോം റീം ഷംസുദ്ദീന് കഴിഞ്ഞ ആഴ്ചയാണ് വാടക വീടിന്റെ പേരില്‍ തിക്താനുഭവങ്ങളുണ്ടായത്.

ഡെല്‍ഹിയിലെ കോളജില്‍  ജോലിയില്‍ പ്രവേശിക്കാനെത്തിയ താന്‍ താമസിക്കാനായി ഒരു ഫ് ളാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. ഇതിന്റെ അഡ്വാന്‍സും നല്‍കിയിരുന്നു. എന്നാല്‍  മാതാവിനൊപ്പം താമസിക്കാനായി ലഗേജുകളുമായെത്തിയപ്പോള്‍ വീട്ടുടമ ഫ് ളാറ്റിന്റെ താക്കോല്‍ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.  മുസ്ലീമിന് ഫ് ളാറ്റ് നല്‍കില്ലെന്നാണ് വീട്ടുടമ പറഞ്ഞത്. ഡെല്‍ഹി  പോലുള്ള  മെട്രോപോളിറ്റന്‍ സിറ്റിയില്‍ ഇത്തരമൊരു സംഭവം ഞെട്ടിക്കുന്ന അനുഭവമായിരുന്നുവെന്ന് 'വീഡിയോയില്‍ റീം ഷംസുദ്ദീന്‍ പറയുന്നു.

എട്ട് വര്‍ഷം ഹൈദരാബാദില്‍ താമസിച്ചപ്പോഴൊന്നും തനിക്ക്  ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും റീം പറയുന്നു. തനിക്ക്  '  ഇതാണ് അവസ്ഥയെങ്കില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുവരുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വിദ്യാര്‍ത്ഥികളുടെ അവസ്ഥ എന്തായിരിക്കുമെന്നും?' റീം കെജ് രിവാളിനോട് ചോദിക്കുന്നു.
മുസ്ലിമായതിന്റെ പേരില്‍ ഡെല്‍ഹിയില്‍ മലയാളി അധ്യാപികയ്ക്ക് ഫ് ളാറ്റ് നിഷേധിച്ചു; വിവേചനങ്ങളെ തുറന്നുകാണിക്കുന്ന അധ്യാപികയുടെ യൂ ട്യൂബ് അപ്പീല്‍ വൈറലാവുന്നു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia